ഐടിആര്‍, ടിഡിഎസ്  സോഫ്റ്റ്‌വെയറുകളുമായി ടാക്‌സ്മാന്‍

ഐടിആര്‍, ടിഡിഎസ്  സോഫ്റ്റ്‌വെയറുകളുമായി ടാക്‌സ്മാന്‍

കൊച്ചി: അംഗീകൃത ചരക്കു സേവന നികുതി സുവിധ സേവന ദാതാക്കളില്‍പ്പെട്ട (ജിഎസ്പികള്‍) ടാക്‌സ്മാന്‍ ഐടിആര്‍, ഓഡിറ്റ്, ടിഡിഎസ് എന്നിവ കാര്യക്ഷമമായി തയ്യാറാക്കാനായി ഓട്ടോമേറ്റഡ് പരിഹാരം അവതരിപ്പിച്ചു. ഈ സോഫ്റ്റ്‌വെയറിലൂടെ ടാക്‌സ് പ്രൊഫഷണലുകള്‍ക്ക് ഇന്‍കം ടാക്‌സ്, ടിഡിഎസ്, ഓഡിറ്റ് തുടങ്ങിയവ ഒറ്റ ഡാഷ്‌ബോര്‍ഡില്‍ നിന്നു തന്നെ വളരെ സൗഹാര്‍ദപരമായി ഒരുമിച്ച് ചെയ്യാന്‍ സാധിക്കും.

ഇന്‍കം ടാക്‌സ് ആക്റ്റിലെ എല്ലാ വ്യവസ്ഥകളുമായി താരതമ്യം ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ ഒരു സൊല്യൂഷ്യനില്‍ ഉണ്ടെന്നും ഫയല്‍ ചെയ്തിട്ടുള്ള റിട്ടേണ്‍, ഓഡിറ്റ് ഫോമുകള്‍ സാധൂകരിക്കുന്നതിനായാണ് ടാക്‌സ് ഇന്റലിജന്‍സ് ടൂള്‍ സൃഷ്ടിച്ചിട്ടുള്ളതെന്നും ഉപയോക്താവിന് ആവശ്യമായ ഐടിആര്‍ തെരഞ്ഞെടുക്കുന്നതിനും ഈ ടൂള്‍ ഉപകരിക്കുന്നുവെന്നും ഐടിആര്‍, ഓഡിറ്റ് ഫോമുകളിലെ പിഴവുള്‍ ചൂണ്ടിക്കാട്ടി അവയ്ക്കുള്ള പരിഹാരങ്ങളും സോഫ്റ്റ്‌വെയര്‍ തന്നെ നിര്‍ദേശിക്കുന്നുണ്ടെന്നും ടാക്‌സ്മാന്‍ ഡയറക്റ്റര്‍ അന്‍ഷ് ഭാര്‍ഗവ പറഞ്ഞു.

ഡാറ്റ വാലിഡിറ്റി, ഡാറ്റ സുരക്ഷ, എന്‍ക്രിപ്ഷന്‍, ഡിക്രിപ്ഷന്‍ തുടങ്ങിയ ഫീച്ചറുകളെല്ലാം സോഫ്റ്റ്‌വെയറില്‍ ലഭ്യമാണെന്നും വേഗമേറിയ ഇന്‍വോയിസ് അപ്‌ലോഡിംഗ്, തടസമില്ലാത്ത റിട്ടേണ്‍ ഫയലിംഗ് തുടങ്ങിയവയാണ് നിലവിലെ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്ന സവിശേഷതകളെന്നും അദേഹം പറഞ്ഞു.
ഈ സോഫ്റ്റ്‌വെയറിലൂടെ ടാക്‌സ്മാന്‍ ടാക്‌സേഷനിലെ അറിവ് സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുകയാണ്. കാര്യക്ഷമതയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഇടപാടുകാരന്റെ ബിസിനസ് കൃത്യതയോടെ പരിപാലിക്കാന്‍ ടാക്‌സ് പ്രൊഫഷണലുകള്‍ക്കു സാധിക്കും. ജിഎസ്ടി പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ടാക്‌സ്മാന്‍ ഈയിടെ ഒരു സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചിരുന്നു.

Comments

comments

Categories: More