ലോയ കേസ്; പ്രത്യേക അന്വേഷണത്തിനായുള്ള ഹര്‍ജികള്‍ കോടതി തള്ളി

ലോയ കേസ്; പ്രത്യേക അന്വേഷണത്തിനായുള്ള ഹര്‍ജികള്‍ കോടതി തള്ളി

ന്യഡല്‍ഹി: ജസ്റ്റീസ് ബിഎച്ച് ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

ഗൂഡ ലക്ഷ്യങ്ങള്‍ നിറഞ്ഞ ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ചു. ലോയയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് നിരീക്ഷിച്ച കോടതി, പൊതു താത്പര്യ ഹര്‍ജികള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവും ഉന്നയിച്ചു. കോടതിയുടെ അന്തസ് കളയാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാണിച്ച് അഭിഭാഷകരായ ദുഷ്യന്ത് ദേവ, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍ എന്നിവരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ലോയ കേസുമായി ബന്ധപ്പെട്ട് ഏഴ് പൊതുതാത്പര്യ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇവ എല്ലാം തള്ളിയ കോടതി ലോയ കേസുമായി ബന്ധപ്പെട്ട ഒരു കേസും മറ്റ് കോടതികളില്‍ പരിഗണിക്കരുതെന്നും ഉത്തരവിട്ടു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പടെ പ്രതിസ്ഥാനത്തുണ്ടായിരുന്ന സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിനായിരുന്നു ജസ്റ്റീസ് ലോയ മരണപ്പെടുന്നത്. ഹൃഗയാഘാതമാണ് മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നതെങ്കിലും, തലയ്ക്ക് പിന്നില്‍ മുറിവും വസ്ത്രത്തില്‍ രക്തക്കറയും ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സഹോദരി ആരോപിച്ചതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാകുന്നത്.

Comments

comments

Categories: FK News
Tags: bh loya