മക്ക മസ്ജിത് കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി

മക്ക മസ്ജിത് കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി

 

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ശേഷം രാജിവച്ച എന്‍ഐഎ കോടതി ജഡ്ജി കെ രവീന്ദര്‍ റെഡ്ഡിയുടെ രാജി അപേക്ഷ ഹൈക്കോടതി തള്ളി. സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ച ശേഷം ജഡ്ജി രാജി സമര്‍പ്പിക്കുകയായിരുന്നു. അവധി റദ്ദാക്കി എത്രയും വേഗം ജോലിയില്‍ തിരികെ കയറാന്‍ ഹൈക്കോടതി ജഡ്ജി ഇദ്ദേഹത്തോട് നിര്‍ദേശിച്ചിരിക്കുകയാണ്.

വ്യക്തിപരമായ കാരണങ്ങളാല്‍ രാജി എന്നാണ് അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നത്. അവധിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഔദ്യോഗിക വസതിയില്‍ നിന്നും അദ്ദേഹം മാറിനില്‍ക്കുകയുമായിരുന്നു. വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ ജഡ്ജിക്ക് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിധിക്ക് ശേഷവും സുരക്ഷ തുടര്‍ന്നിരുന്നു. ജഡ്ജിയുടെ രാജിക്കത്തിനൊപ്പം, 15 ദിവസത്തെ അവധി അപേക്ഷയും റദ്ദാക്കിയ കോടതി എത്രയും വേഗം ജോലിയില്‍ പ്രവേശിക്കാനുള്ള നിര്‍ദേശമാണ് നല്കിയിരിക്കുന്നത്. ആക്ടിംഗ് ചീഫ് ജസ്റ്റീസ് രമേശ് രംഗനാഥാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Comments

comments

Categories: FK News