ക്വാണ്ടം കമ്പ്യൂട്ടിംഗ് ഒരുക്കുന്നത് വന്‍സാധ്യതകള്‍

ക്വാണ്ടം കമ്പ്യൂട്ടിംഗ് ഒരുക്കുന്നത് വന്‍സാധ്യതകള്‍

ഐബിഎം, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍ തുടങ്ങിയ ഐടി ഭീമന്മാര്‍ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങുന്നതിന് അടുത്ത് എത്തിയിരിക്കുന്നു.ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ അത്യാധുനിക പതിപ്പുകള്‍ വികസിപ്പിക്കുവാനായി ആഗോളതലത്തില്‍ ടെക് കമ്പനികളും, ഡിഫന്‍സ് കോണ്‍ട്രാക്ടര്‍മാരും, സര്‍വകലാശാലകളും, ഭരണകൂടങ്ങളുമൊക്കെ മത്സരിക്കുകയാണ്.

1990-കളുടെ അവസാനകാലങ്ങളില്‍ ലോകത്തിന് ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഒരുപാട് തവണ തല പുകയ്‌ക്കേണ്ടി വന്നിരുന്നു. ആ പ്രശ്‌നത്തിന്റെ പേരായിരുന്നു Y2K എന്നത്. 2000-ത്തിനു മുന്‍പു നിര്‍മിച്ച കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളിലായിരുന്നു പ്രധാനമായും ഈ പ്രശ്‌നം നേരിട്ടത്. വര്‍ഷങ്ങള്‍ കണക്കാക്കാന്‍ രണ്ട് അക്ക സംഖ്യ കൈകാര്യം ചെയ്യാനുള്ള സംവിധാനം മാത്രമായിരുന്നു 2000-ത്തിനു മുന്‍പു നിര്‍മിച്ച സോഫ്റ്റ്‌വെയറുകളിലുണ്ടായിരുന്നത്. ഉദാഹരണത്തിന് 1999 ജനുവരി 21 എന്ന തീയതി ഈ സോഫ്റ്റ്‌വെയറില്‍ എഴുതിയിരുന്നത് 21-01-99 എന്നു മാത്രമായിരുന്നു. 2000 ജനുവരി മുതല്‍ കമ്പ്യൂട്ടറില്‍ വര്‍ഷം എങ്ങനെ എഴുതുമെന്ന ആശങ്ക ഉടലെടുത്തു. ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍, സേവന കേന്ദ്രങ്ങള്‍, കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍, ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങി കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഈ പ്രശ്‌നം കാരണം തകിടം മറിയുമെന്ന സ്ഥിതി വിശേഷം വന്നു. അതോടെ ലോകം തന്നെ ആശങ്കയിലായി. എങ്കിലും ഈ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതില്‍ ഐടി ലോകം വിജയിച്ചു.Y2K പ്രശ്‌നം പക്ഷേ, ഇന്ത്യന്‍ ഐടി മേഖലയ്ക്ക് അപ്രതീക്ഷിത ഭാഗ്യം സമ്മാനിച്ചെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ Y2K സൃഷ്ടിച്ചതു പോലെ സമാനമായൊരു സാഹചര്യം ഇന്ത്യന്‍ ഐടി മേഖലയ്ക്കു ക്വാണ്ടം കമ്പ്യൂട്ടിംഗ് സമ്മാനിച്ചിരിക്കുന്നതായി ഐടി വിദഗ്ധര്‍ പറയുന്നു. 90-കളുടെ അവസാനത്തില്‍, Y2K സൃഷ്ടിച്ചതിനേക്കാള്‍ വലിയ അവസരങ്ങളാണു ക്വാണ്ടം കമ്പ്യൂട്ടറുകള്‍ ബിസിനസ് രംഗത്തും മറ്റ് മേഖലകളിലുമുണ്ടാക്കാന്‍ പോകുന്നത്. ആഗോളതലത്തില്‍ രാജ്യങ്ങളുടെ ശക്തിയിലെ സന്തുലിതാവസ്ഥയെ വരെ തകിടം മറിക്കാന്‍ പ്രാപ്തമാണു ക്വാണ്ടം കമ്പ്യൂട്ടിംഗ്.

ഒരു സാധാരണ കമ്പ്യൂട്ടര്‍ ശേഖരിക്കുന്നതിനേക്കാളധികം വിവരങ്ങള്‍ ശേഖരിക്കാന്‍ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്കു സാധിക്കുന്നു. ഒരു സാധാരണ കമ്പ്യൂട്ടറുകളേക്കാള്‍ 100 മില്യന്‍ മടങ്ങ് വേഗത, ഡി-വേവ് ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്കുണ്ട്.കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടിംഗ് സ്ഥാപനമാണു ഡി വേവ്.

ക്വാണ്ടം കമ്പ്യൂട്ടറുകള്‍ ഡാറ്റയെ പ്രോസസ് ചെയ്യാന്‍ ആശ്രയിക്കുന്നത് ക്യുബിറ്റുകളെ(q-bit), അല്ലെങ്കില്‍ ക്വാണ്ടം ബിറ്റുകളെയാണ് (quantum bit). മറുവശത്തു ക്ലാസിക്കല്‍ കമ്പ്യൂട്ടറുകളിലാകട്ടെ, വിവരങ്ങള്‍ അഥവാ ഡാറ്റ സൂക്ഷിക്കുന്നതു ബൈനറി ഫോര്‍മാറ്റിലാണ്. 0 അല്ലെങ്കില്‍ 1 എന്ന രൂപത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനെയാണു ബൈനറി ഫോര്‍മാറ്റ് എന്നു പറയുന്നത്. അതായത് ഒരു വിവരം ക്ലാസിക്കല്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചു വയ്ക്കുന്നത് 0 അല്ലെങ്കില്‍ 1 ലാണ്. 0 അല്ലെങ്കില്‍ 1 എന്നതിനെ ഒരു ബിറ്റ് എന്നു പറയുന്നു. ബിറ്റുകള്‍ സമാഹരിച്ചു വയ്ക്കുന്നത് രജിസ്റ്ററുകളിലാണ്. ക്ലാസിക്കല്‍ കമ്പ്യൂട്ടറില്‍ ബിറ്റ് ഉപയോഗിക്കുമ്പോള്‍ ക്വാണ്ടം കമ്പ്യൂട്ടറില്‍ ക്യുബിറ്റ് ഉപയോഗിക്കുന്നു. ബിറ്റില്‍ ഒരേ സമയം 0 അല്ലെങ്കില്‍ 1-ല്‍ മാത്രമാണു വിവരം ശേഖരിക്കുന്നത്. എന്നാല്‍ ഒരു ക്യുബിറ്റിന് ഒരേസമയം 0-ലും 1-ലും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. ഒരു വസ്തുവിന് ഒരേസമയം രണ്ട് സ്ഥിതി കൈവരിക്കാമെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ്. അതു കൊണ്ടു തന്നെ ക്വാണ്ടം കമ്പ്യൂട്ടര്‍ എന്ന ആശയവും പിടികിട്ടാത്ത ഒരുപിടി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്.
ക്യുബിറ്റിനെ നമ്മള്‍ക്കു സാങ്കല്‍പ്പിക ലോകം (imaginary sphere) പോലെ കണക്കാന്‍ മാത്രമാണു സാധിക്കുക. അതിനെ നമ്മള്‍ക്കു ദര്‍ശിക്കുവാനോ സ്പര്‍ശിക്കുവാനോ സാധ്യമല്ല. അത് ഒരു ആറ്റോമിക നിലയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്.

ഒരു സാധാരണ കമ്പ്യൂട്ടര്‍ ശേഖരിക്കുന്നതിനേക്കാളധികം വിവരങ്ങള്‍ ശേഖരിക്കാന്‍ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്കു സാധിക്കുന്നു. ഒരു സാധാരണ കമ്പ്യൂട്ടറുകളേക്കാള്‍ 100 മില്യന്‍ മടങ്ങ് വേഗത, ഡി-വേവ് ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്കുണ്ടെന്നു (D-wave quantum computer) കഴിഞ്ഞ വര്‍ഷം ഗൂഗിള്‍, നാസ തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടിംഗ് സ്ഥാപനമാണു ഡി വേവ്. ക്വാണ്ടം കമ്പ്യൂട്ടറുകള്‍ ആദ്യമായി വില്‍പന നടത്തിയതും ഡി വേവാണ്. 100 കോടി രൂപയാണ് ഒരു ഡി വേവ് കമ്പ്യൂട്ടറിന്റെ ഏകദേശ വില. ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പൂജ്യത്തിനും താഴെ 273 ഡിഗ്രി അന്തരീക്ഷം സൃഷ്ടിക്കണം. കാരണം ക്വാണ്ടം കമ്പ്യൂട്ടറിനുള്ളിലെ കണികകള്‍ക്ക് (atom) വളരെ ചെറിയ താപനില വ്യതിയാനം (atmosphere fluctuation) സംഭവിച്ചാല്‍ അത് പ്രവര്‍ത്തനത്തെ ബാധിക്കും. വാണിജ്യാടിസ്ഥാനത്തില്‍ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ചെടുക്കുകയെന്നത് എളുപ്പമല്ലെന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്. ക്യുബിറ്റുകളെ നിയന്ത്രിക്കുന്നതിലെ സങ്കീര്‍ണതയാണു ക്വാണ്ടം കമ്പ്യൂട്ടറുകളെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിലുള്ള പ്രധാന തടസമായി ശാസ്ത്രജ്ഞര്‍ കാണുന്നത്. എന്നാല്‍ ഐബിഎം, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍ തുടങ്ങിയ ഐടി ഭീമന്മാര്‍ പറയുന്നത്, ക്വാണ്ടം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങുന്നതിന് അടുത്ത് എത്തിയെന്നാണ്. തെരഞ്ഞെടുക്കപ്പെട്ട കക്ഷികള്‍ക്കായി (selected clients) ഐബിഎം ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ ആദ്യ പതിപ്പുകള്‍ ക്ലൗഡ് സേവനമായി നല്‍കി വരുന്നു. ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ അത്യാധുനിക പതിപ്പുകള്‍ വികസിപ്പിക്കുവാനായി ആഗോളതലത്തില്‍ ടെക് കമ്പനികളും, ഡിഫന്‍സ് കോണ്‍ട്രാക്ടര്‍മാരും, സര്‍വകലാശാലകളും, ഭരണകൂടങ്ങളുമൊക്കെ മത്സരിക്കുകയാണ്.

ക്വാണ്ടം കമ്പ്യൂട്ടറുകള്‍ ഡാറ്റയെ പ്രോസസ് ചെയ്യാന്‍ ആശ്രയിക്കുന്നത് ക്യുബിറ്റുകളെ, അല്ലെങ്കില്‍ ക്വാണ്ടം ബിറ്റുകളെയാണ്. ക്ലാസിക്കല്‍ കമ്പ്യൂട്ടറുകളിലാകട്ടെ, വിവരങ്ങള്‍ അഥവാ ഡാറ്റ സൂക്ഷിക്കുന്നതു ബൈനറി ഫോര്‍മാറ്റിലാണ്. 0 അല്ലെങ്കില്‍ 1 എന്ന രൂപത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനെയാണു ബൈനറി ഫോര്‍മാറ്റ് എന്നു പറയുന്നത്.

ഇന്ന് ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് RSA എന്നു പേരുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് എന്‍ക്രിപ്ഷന്‍ ആല്‍ഗോരിഥം കൊണ്ടാണ്. ഇതു നിര്‍മിച്ചത് റോണ്‍ റിവസ്റ്റ് (Ron Rivest), അദി ഷാമിര്‍ (Adi Shamir), ലിയോനാര്‍ഡ് അഡ്‌ല്മാന്‍ (Leonard Adleman) എന്നിവരാണ്. ഇവരുടെ പേരുകളുടെ ആദ്യാക്ഷരങ്ങളില്‍ നിന്നാണ് ഈ ആല്‍ഗോരിഥത്തിന് RSA എന്ന പേര് വന്നത്. വളരെ വലിയ സംഖ്യകളുടെ ഘടകങ്ങള്‍ (prime factors) കണ്ടെത്താന്‍ സഹായിക്കുന്നത് ഈ ആല്‍ഗോരിഥമാണ്. 15 എന്ന ചെറിയ സംഖ്യയെ 3 x 5 എന്ന പ്രൈം ഫാക്ടേഴ്‌സായി ചെറുതാക്കാന്‍ എളുപ്പമാണ്. എന്നാല്‍ 100 അക്കങ്ങളുള്ള ഒരു സംഖ്യകളെ ഗുണിക്കുക എന്നത് ക്ലാസിക്കല്‍ കമ്പ്യൂട്ടറുകള്‍ക്ക് അസാധ്യമാണ്. എന്നാല്‍ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക് ഇത് സെക്കന്‍ഡുകള്‍ കൊണ്ടു സാധിക്കും. ഇതുമാത്രമല്ല, ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ ഗുണങ്ങള്‍ നിരവധിയാണെന്നു ഐടി വിദഗ്ധര്‍ പറയുന്നു. മികച്ച കാലാവസ്ഥ പ്രവചനം, ധനകാര്യ വിശകലനം തുടങ്ങിയവ ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ ഗുണങ്ങളില്‍ ചിലതായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Slider, Women