148 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് വനിതാ പൈലറ്റ്

148 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് വനിതാ പൈലറ്റ്

വാഷിംഗ്ടണ്‍: യാത്രക്കിടയില്‍ അപകടത്തില്‍പ്പെട്ട വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ച പൈലറ്റിന് അഭിനന്ദന പ്രവാഹം. എഞ്ചിനില്‍ സ്‌ഫോടനം ഉണ്ടായതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ട സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനമാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്്ത് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.  ചൊവ്വാഴ്ച്ചയാണ് സംഭവം.

149 പേരുണ്ടായിരുന്ന വിമാനത്തിലെ ഒരു യാത്രക്കാരി മരിക്കുകയും ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍നിന്ന് ഢാളസിലേക്ക് പോയ ബോയിംഗ് വിമാനമാണ് അമ്പത്താറുകാരിയായ പൈലറ്റ് ടാമി ജോ ഷുള്‍ട്‌സിന്റെ സമയോചിത ഇടപെടല്‍ മൂലം അടിയന്തിരമായി ഇറക്കിയത്. ഫിലാഡല്‍ഫിയയിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനത്തിന്റെ ജനല്‍ തകര്‍ന്നതിനെ തുടര്‍ന്ന് പുറത്തേക്കു വീഴാന്‍ തുടങ്ങിയ യാത്രക്കാരിയാണ് പിന്നീട് മരണമടഞ്ഞത്. വിമാനത്തിലെ മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്നാണ്് സീറ്റിലിരുന്ന യാത്രക്കാരി വീഴാന്‍ ഇടയായത്. ആല്‍ബുക്കര്‍ക്കില്‍നിന്നുള്ള 43കാരിയായ ബാങ്ക് എക്‌സിക്യൂട്ടീവ് ജന്നിഫര്‍ റിയോര്‍ഡനാണു മരിച്ചത്.

 

Comments

comments

Categories: World