കുട്ടികളിലെ പൊണ്ണത്തടി അകറ്റുന്നതിന് മതിയായ ഉറക്കം ഉറപ്പാക്കുക

കുട്ടികളിലെ പൊണ്ണത്തടി അകറ്റുന്നതിന് മതിയായ ഉറക്കം ഉറപ്പാക്കുക

രാത്രിയില്‍ മതിയായ ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് പൊണ്ണത്തടി വരാന്‍ സാധ്യത കൂടുതല്‍. രാത്രിയില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറക്കം കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ട്.

പ്രൈമറി സ്‌ക്കൂള്‍ കുട്ടികളിലെ പൊണ്ണത്തടി കണക്കിലെടുത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 8 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. 6 മുതല്‍ 13 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. എന്നാല്‍ 11 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുകയുമരുത്. രാത്രിയില്‍ കുറച്ചു സമയം മാത്രം ഉറങ്ങുന്ന കുട്ടികള്‍ അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ അമിത ഭാരം ഉള്ളവരായി മാറുന്നുവെന്നു കണ്ടു. അമിതഭാരമുള്ള കുട്ടികള്‍ മധുരം കൂടുതലടങ്ങിയ ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നതായി പഠനത്തില്‍ കണ്ടെത്തി. ചിട്ടയായ ഉറക്കം ലഭിക്കുന്ന കുട്ടികള്‍ക്ക് നല്ല ഭക്ഷണ ശീലങ്ങളുമുണ്ട്. ജനനസമയത്തെ ഭാരം, രക്ഷിതാക്കളുടെ ഭാരം, വരുമാനം ഇവയെല്ലാം കുട്ടികള്‍ പൊണ്ണത്തടിക്ക് കാരണമാകും.

കുട്ടികള്‍ക്ക് മതിയായ ഉറക്കം ലഭിക്കുന്നതിന് രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. അവധിക്കാലങ്ങളില്‍ പോലും ഉറക്കത്തിന് ചിട്ടകള്‍ ശീലിപ്പിക്കണം. കിടക്കാനുള്ള ശാന്തമായ അന്തരീക്ഷം കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കുക. മൊബൈല്‍ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പു മുറിയില്‍ വയ്ക്കരുത്. ഉറക്കമില്ലായ്മ ശരീരഭാരം കൂട്ടുന്നതു പോലെ കുട്ടികളുടെ പെരുമാറ്റത്തെയും സ്വാധീനിക്കുന്നു. മാനസികനില, കുട്ടികളുടെ ബുദ്ധി എന്നിവയെ പ്രതികൂലമായി ബാധിക്കും.

 

Comments

comments

Categories: Health