നെടുമ്പാശ്ശേരിയില്‍ സ്വര്‍ണവേട്ട

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. വിഗ്ഗിനകത്തും, മിശ്രിതമാക്കിയും മറ്റും കടത്താന്‍ ശ്രമിച്ച 2,032 ഗ്രാം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

സംഭവത്തില്‍ മൂന്ന് മലേഷ്യന്‍ സ്വദേശികള്‍ ഉള്‍പ്പടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 1603 ഗ്രാം സ്വര്‍ണവുമായി ക്വാലാലംപൂരില്‍ നിന്നാണ് മലേഷ്യന്‍ സ്വദേശികള്‍ കൊച്ചിയിലെത്തിയത്. ഇതിന് പുറമെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയയാളില്‍ നിന്ന് 11.7 ലക്ഷം രൂപ വിലമതിക്കുന്ന 370 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. വിഗ്ഗിനകത്ത് സ്വര്‍ണം ഒളിപ്പിച്ചായിരുന്നു ഇയാള്‍ എത്തിയത്. ഇവര്‍ക്ക് പുറമെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം എത്തിച്ചത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Comments

comments

Categories: FK News
Tags: cial gold