യുഎസില്‍നിന്നും ഷോപ്പിംഗ് നടത്താനുള്ള സൗകര്യമൊരുക്കി ആമസോണ്‍

യുഎസില്‍നിന്നും ഷോപ്പിംഗ് നടത്താനുള്ള സൗകര്യമൊരുക്കി ആമസോണ്‍

വാഷിംഗ്ടണ്‍: യുഎസില്‍നിന്നും 45 ദശലക്ഷം ഇനങ്ങള്‍ ലോകത്തിന്റെ ഏതു ദിക്കിലിരുന്നും ഓണ്‍ലൈനില്‍ ഷോപ്പ് ചെയ്യാനുള്ള സംവിധാനമായ ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് ഫീച്ചറൊരുക്കി ഇ-ആമസോണ്‍ രംഗത്ത്. ആന്‍ഡ്രോയ്ഡ്, iOS ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുള്ള മൊബൈല്‍ ബ്രൗസറിലും മൊബൈല്‍ ആപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്. ഇംഗ്ലീഷിനു പുറമേ ചൈനീസ്, ബ്രസീല്‍, പോര്‍ച്ചുഗീസ്, ജര്‍മന്‍, സ്പാനിഷ് തുടങ്ങിയ അഞ്ച് ഭാഷകള്‍ ഈ ഫീച്ചറിലുണ്ട്. കസ്റ്റമര്‍ക്ക് 25 കറന്‍സി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനവുമുണ്ട്. പട്ടികയിലേക്കു കൂടുതല്‍ കറന്‍സികളെ ഉള്‍പ്പെടുത്താനുള്ള ശ്രമം ആമസോണ്‍ നടത്തുന്നുണ്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഇനത്തിന്റെ വില, ചരക്ക് നീക്കത്തിനു ചെലവാകുന്ന തുക, ഇറക്കുമതി ചുങ്കം എന്നിവ ഈ ഫീച്ചറിലൂടെ അറിയാന്‍ കസ്റ്റമറിനു സാധിക്കും. ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് ഫീച്ചറുള്ള ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. ഇലക്ട്രോണിക്‌സ്, ബുക്ക്‌സ്, ക്ലോത്തിംഗ്, ഷൂസ്, ടോയ്‌സ് തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും ഓണ്‍ലൈനില്‍ ഷോപ്പ് ചെയ്യാന്‍ ആമസോണ്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

Comments

comments

Categories: FK Special, Slider