ഗോവന്‍ ബീച്ചില്‍ 150 ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ ക്യാമ്പയിന്‍

ഗോവന്‍ ബീച്ചില്‍ 150 ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ ക്യാമ്പയിന്‍

പനാജി: മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഗോവ ബീച്ചില്‍ 150 ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ ക്യാമ്പയിന്‍ നടത്തുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ പുനരുത്പാദിപ്പിച്ചും മാലിന്യം നീക്കം ചെയ്തുമാണ് പരിസരം വൃത്തിയാക്കുന്നത്.

ഗോവയിലെ പ്രശസ്ത ബീച്ച് മാനേജ്‌മെന്റ് ഏജന്‍സിയായ ദൃഷ്ടി മറൈനാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേകം വേസ്റ്റ് ബാറുകള്‍ സ്ഥാപിക്കും. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബീച്ച് ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് ഗോവ. പക്ഷേ, ബീച്ചുകളിലെ വൃത്തിഹീനത വിനോദസഞ്ചാരികളെ ബാധിച്ചിരുന്നു. ബീച്ചുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ചില പദ്ധതികള്‍ ഏതാനും വര്‍ഷം മുമ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ വിനോദ സഞ്ചാരികള്‍ ഇത് സംബന്ധിച്ച് പരിസരം ശുചിയായി സൂക്ഷിച്ചിരുന്നില്ല.

ഇന്നൊവേഷന്‍ ട്രാഷ് നിര്‍മ്മിച്ച് പാഴ് വസ്തുക്കളെ ഉപയോഗയോഗ്യമായ സാധനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി. ബീച്ച് ട്രാഷ് ഉപയോഗിച്ച്, മാലിന്യത്തെ വലിയ മൂല്യമുള്ള കമ്പോസ്റ്റ് ആക്കി മാറ്റുന്നതും പദ്ധതിയിലുണ്ട്.

Comments

comments

Categories: FK News