സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉറക്കം ആവശ്യമെന്ന് പഠനങ്ങള്‍

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉറക്കം ആവശ്യമെന്ന് പഠനങ്ങള്‍

സ്ത്രീകള്‍ക്ക് പൂരുഷന്മാരേക്കാള്‍ കൂടുതല്‍ ഉറക്കം ആവശ്യമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ ലോബറോഹ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുടെ തലച്ചോറ് പ്രവര്‍ത്തിക്കുന്നുവെന്നതു തന്നെ കാരണം. 30 നും 60 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ ആറ്, ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങേണ്ടതുണ്ട്. സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് മുഖ്യ കാരണം. ആര്‍ത്തവ ദിനങ്ങളിലെ ക്ഷീണം, അതോടനുബന്ധിച്ചുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സ്ത്രീയ്ക്ക് കൂടുതല്‍ വിശ്രമം ആവശ്യപ്പെടുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ സ്ത്രീകള്‍ക്ക് നിരവധി ഉത്തരവാദിത്തങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതായി വരുന്നുണ്ട്. മാത്രമല്ല പര്യാപ്തമായ ഉറക്കം കിട്ടാത്തതിനാല്‍ അമിതവണ്ണം വയ്ക്കുന്നതിനും കാരണമാകുന്നു. സ്ത്രീകള്‍ക്ക് ഒരേ സമയം പല കാര്യങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്നതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വളരെ വേഗത്തിലായിരിക്കും. തലച്ചോറിലേക്കുള്ള രക്ത ചംക്രമണവും കൂടുതലാണ്. പുരുഷന്മാരേക്കാള്‍ അരമണിക്കൂറെങ്കിലും അധികനേരം സ്ത്രീകള്‍ക്ക് ഉറക്കം ലഭിക്കേണ്ടതുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

Comments

comments

Categories: Health