5ജി സ്മാര്‍ട്ട്‌ഫോണുകള്‍ 2021 ഓടെ 110 ദശലക്ഷം  യൂണിറ്റാകും

5ജി സ്മാര്‍ട്ട്‌ഫോണുകള്‍ 2021 ഓടെ 110 ദശലക്ഷം  യൂണിറ്റാകും

ന്യൂഡെല്‍ഹി: 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റ് 2021 ആകുന്നതോടെ 255 ശതമാനം വര്‍ധിച്ച് 110 ദശലക്ഷം യൂണിറ്റാകുമെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം വാണിജ്യവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നും രാജ്യങ്ങള്‍ നോണ്‍-സ്റ്റാന്റലോണില്‍ നിന്നും സ്റ്റാന്റലോണ്‍ 5ജി ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറുന്നതോടെ വില്‍പ്പന ഉയരുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

5ജി ചിപ്പുകളുടെ ഉയര്‍ന്ന വില ആരംഭത്തില്‍ ഡിവൈസുകളുടെ വില വര്‍ധിപ്പിക്കുന്നതിന് കാരണമാകമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ മാത്രമാണ് 5ജി ഡിവൈസുകള്‍ക്ക് ഉയര്‍ന്ന വിലയുണ്ടാകുക. ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ 5ജി അടിസ്ഥാനസൗകര്യങ്ങള്‍ നടപ്പിലാക്കുക-റിസര്‍ച്ച് ഡയറക്റ്റര്‍ ടോം കാങ് പറഞ്ഞു.

യുഎസ്, കൊറിയ, ചൈന ജപ്പാന്‍ എന്നിവയാകും 5ജി അടിസ്ഥാന സൗകര്യവികസനത്തിലും സ്മാര്‍ട്ട്്‌ഫോണ്‍ വില്‍പ്പനയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ ആരംഭത്തില്‍ തന്നെ മികച്ച രീതിയിലുള്ള വികസനം കാണുന്നുണ്ട്. ഇവരുടെ 5ജി പദ്ധതികള്‍ വളര്‍ച്ച ഈ മേഖലയില്‍ കേന്ദ്രീകരിക്കാന്‍ വഴിയൊരുക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മറ്റ് രാജ്യങ്ങള്‍ പ്രത്യേകിച്ച് യൂറോപ്പ് സ്റ്റാന്‍ഡലോണ്‍ 5ജിയിലേക്ക് കുതിച്ചുചാട്ടം നടത്തുമെന്നും റിപ്പോര്‍്ട്ട് നിരീക്ഷിക്കുന്നു.

5ജി ഡിവൈസുകള്‍ വിപണിയില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കും. പക്ഷേ 5ജിയിലേക്കുള്ള മൊത്തത്തിലുള്ള മാറ്റം മന്ദഗതിയിലും സ്ഥിരതയാര്‍ന്നതുമായിരിക്കും. ഒരു പ്രാവശ്യം 5ജി ബിസിനസ് കേസും അടിസ്ഥാനസൗകര്യങ്ങളും നേടികഴിഞ്ഞാല്‍ വിപണിയില്‍ ഉടനെ വലിയ വില്‍പ്പന ദൃശ്യമാകും. – റിസര്‍ച്ച് ഡയറക്റ്റര്‍ പീറ്റര്‍ റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

Comments

comments

Categories: Business & Economy