ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഉരുട്ടിക്കൊലയാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ സംഘം അന്വേഷണത്തിനൊപ്പം ചേരുന്നത്. ഇവര്‍ ശ്രീജിത്തിന്റെ ശരീരത്തിലേറ്റ മുറിവുകള്‍ വിലയിരുത്തും. ശ്രീജിത്തിന്റെ ശരീരത്തില്‍ മുറിവുകളും ഉരഞ്ഞ പാടുകളുമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഊര്‍ജിതമായ അന്വേഷണത്തിലേക്കാണ് സംഘം കടക്കുന്നത്.

Comments

comments

Categories: FK News
Tags: sreejith

Related Articles