ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം

ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായ പത്താം ദിനത്തിലും ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 105 പോയിന്റ് നേട്ടത്തില്‍ 34,500ലും നിഫ്റ്റി 23 പോയിന്റ് ഉയര്‍ന്ന് 10572ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ് ക്യാപിലെ നേട്ടം 68 പോയിന്റാണ്.

വേദാന്ത, ടാറ്റ സ്റ്റീല്‍, വിപ്രോ, ടിസിഎസ്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഇന്‍ഫോസിസ്, ബിപിസിഎല്‍, ടൈറ്റന്‍ കമ്പനി, എച്ച്പിസിഎല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം തുടരുന്നത്.

Comments

comments

Categories: Business & Economy
Tags: sensex