‘ഈ വര്‍ഷം ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ ഐപിഒകള്‍ ഉണ്ടാകും’

‘ഈ വര്‍ഷം ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ ഐപിഒകള്‍ ഉണ്ടാകും’

കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പ്രഥമ ഓഹരി വില്‍പ്പന നടത്താനുള്ള അനുകൂല സാഹചര്യം നിലനില്‍ക്കുന്നതായി അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സിഇഒ ജാസിം അല്‍സിദ്ദീഖി

അബുദാബി: ഗള്‍ഫ് മേഖലയില്‍ ഈ വര്‍ഷം കൂടുതല്‍ ഐപിഒ(പ്രഥമ ഓഹരി വില്‍പ്പന)കള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സിഇഒ ജാസിം അല്‍ സിദ്ദിഖി. പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് വളരെ അനുകൂലമായ സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അഡ്‌നോക്ക് ഡിസ്ട്രിബ്യൂഷന്‍ എല്ലാം വിപണിയിലേക്ക് എത്തിയ 2017 ഡിസംബറിനെ അപേക്ഷിച്ച് വളരെ നല്ല സമയമാണിത്-സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സിഇഒ പറഞ്ഞു.

2017നെ അപേക്ഷിച്ച് ഇപ്പോള്‍ സാമ്പത്തിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. നിക്ഷേപകരുടെ വികാരങ്ങളും പോസിറ്റീവാണ്. എനിക്ക് തോന്നുന്നത് ഈ വര്‍ഷം കൂടുതല്‍ കമ്പനികള്‍ ഐപിഒയുമായി വിപണിയില്‍ എത്തുമെന്നാണ്-അല്‍ സിദ്ദീഖി പറഞ്ഞു.

സൗദി അറേബ്യയില്‍ വലിയ നിക്ഷേപ അവസരങ്ങളുണ്ടെന്നും അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് തലവന്‍ വ്യക്തമാക്കി. ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകള്‍ സൗദിയില്‍ ആകര്‍ഷകമാണെന്നും അദ്ദേഹം

സൗദി അറേബ്യയില്‍ വലിയ നിക്ഷേപ അവസരങ്ങളുണ്ടെന്നും അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് തലവന്‍ വ്യക്തമാക്കി. ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകള്‍ സൗദിയില്‍ ആകര്‍ഷകമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗള്‍ഫ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം മികവുറ്റ രീതിയിലാണ്. ഇവിടെ നിന്നുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. പലതും യുണികോണുകള്‍(വളരെ പെട്ടെന്ന് തന്നെ ഒരു ബില്ല്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍) ആകാനും തയാറെടുക്കുന്നു-അല്‍സിദ്ദീഖി വ്യക്തമാക്കി.

2018ലെ എണ്ണ വിലയെ കുറിച്ചും മികച്ച പ്രതീക്ഷയാണ് ജാസിം അല്‍സിദ്ദീഖി പ്രകടിപ്പിച്ചത്. ബാരലിന് 70 ഡോളറിനും 75 ഡോളറിനും ഇടയിലുള്ള വിലയാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.

Comments

comments

Categories: Arabia

Related Articles