വേനലില്‍ കഴിക്കാവുന്ന മികച്ച പാനീയങ്ങള്‍

വേനലില്‍ കഴിക്കാവുന്ന മികച്ച പാനീയങ്ങള്‍
വേനല്‍ ചൂടിനെ അകറ്റാന്‍ നമ്മള്‍ പലരും തിരഞ്ഞെടുക്കുന്ന ശീതള പാനീയങ്ങള്‍ ആരോഗ്യത്തിന് ഒട്ടും യോജിച്ചതല്ല. മരണത്തിനു വരെ ഇടയാക്കാന്‍ സാധ്യതയുള്ളവയാണ് ഈ പാനീയങ്ങള്‍ എന്നാണ് പുതിയ കണ്ടെത്തലുകള്‍ പറയുന്നത്. വേനലില്‍ കഴിക്കാവുന്ന പാനീയങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

1. കരിക്കിന്‍ വെള്ളം

വേനല്‍ കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ കരികക്കിന്‍ വെള്ളം സഹായിക്കുന്നു.പൊട്ടാസ്യം, ആവശ്യമായ ധാതുക്കള്‍, വിറ്റാമിന്‍ സി എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. കരിക്കിന്‍ വെള്ളത്തോടൊപ്പം തേനും നാരങ്ങാ നീരും ചേര്‍ക്കുന്നത് ഉത്തമമാണ്.

2. തുളസി, മല്ലി, മുളക് ലെമനേഡ്

ഇവയെല്ലാം തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് നിരോക്‌സീകാരികളാണ്. ഇതിനൊപ്പം ജീരകപ്പൊടിയും കല്ലുപ്പും ഇഞ്ചിയും ചേര്‍ത്ത് കുടിക്കാവുന്നതാണ്.

3. പാല്‍

പാലില്‍ മാങ്ങ സ്‌ട്രോബറി, പഴം തുടങ്ങിയവ ചേര്‍ത്ത് കശുവണ്ടി ബദാം എന്നിയും ഉള്‍പ്പെടുത്തി ഷേക്ക് രൂപത്തില്‍ കഴിക്കാം.

4. മോര്

മോര് ആരോഗ്യദായകവും വേനലില്‍ മികച്ചതുമായ പാനീയമാണ്. വേനലില്‍ വയറില്‍ അനുഭവപ്പെടുന്ന എല്ലാതരം പ്രശ്‌നങ്ങള്‍ക്കും മോര് കുടിക്കുന്നതിലൂടെ ആശ്വാസം കണ്ടെത്താന്‍ കഴിയും. മോര് അല്ലെഹ്കില്‍ തൈര് ഉപ്പ്, ജീരകം, പുതിയിന തുടങ്ങിയവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് കുടിക്കുന്നതും നല്ലതാണ്.

5. അക്വാ കുക്കുമ്പര്‍

വെള്ളം നിറച്ച പാത്രത്തില്‍ ഒരു മണിക്കൂര്‍ സമയം വെള്ളരി കഷ്ണങ്ങള്‍ ഇടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഐസും പൊതിയിനയും ചേര്‍ത്ത് ഈ വെള്ളം കുടിക്കാം.

Comments

comments

Categories: Health