മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തില്‍ ഗവര്‍ണര്‍ മാപ്പ് പറഞ്ഞു

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തില്‍ ഗവര്‍ണര്‍ മാപ്പ് പറഞ്ഞു

ചെന്നൈ: വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. ദ വീക്കിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്റെ ചോദ്യത്തിന് ഉത്തരം നല്കുന്നതിന് പകരം ഗവര്‍ണര്‍ ഇവരുടെ കവിളില്‍ തലോടുകയായിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെ അദ്ദേഹം കത്തുവഴി മാപ്പ് ചോദിക്കുകയായിരുന്നു.

ചോദ്യം മികച്ചതായിരുന്നുവെന്നും പേരക്കുട്ടിയോടെന്ന പോലെയാണ് കവിളില്‍ സ്പര്‍ശിച്ചതെന്നും മറ്റും വ്യക്തമാക്കിക്കൊണ്ടാണ് ഗവര്‍ണര്‍ കത്തയച്ചത്. സംഭവം നടന്നതിന് ശേഷം ഗവര്‍ണറെ ചോദ്യം ചെയ്ത് ലക്ഷ്മി ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് പുറമെ ട്വീറ്ററിലും അവര്‍ പ്രതിഷേധം കുറിച്ചു. ‘ പലവട്ടം മുഖം കഴുകി. ഇപ്പോഴും അതില്‍ നിന്ന് മോചിതയാവാന്‍ സാധിച്ചിട്ടില്ല. ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നുണ്ട്. മിസ്റ്റര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, നിങ്ങള്‍ക്കിത് മുത്തശ്ശന്റെ പെരുമാറ്റം ആയിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം താങ്കള്‍ ചെയ്തത് തെറ്റ് തന്നെയാണ്’ – എന്നായിരുന്നു അവര്‍ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സര്‍വകലാശാല അധ്യാപകര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ച അധ്യാപികയുടെ കേസ് വന്‍ കോളിളക്കള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതില്‍ ബന്‍വാരിലാലിന്റെ പേരും ഉയരുകയുണ്ടായി. ഈ സാഹചര്യത്തില്‍ തനിക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്താക്കുന്നതിനായിട്ടാണ് ഗവര്‍ണര്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. സംഭവത്തില്‍ ഗവര്‍ണറുടെ ക്ഷമാപണം സ്വീകരിച്ചതായി മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തിട്ടുണ്ട്.

Comments

comments

Categories: FK News
Tags: tn governor

Related Articles