സൗദിയില്‍ ഇന്ന് ആദ്യ സിനിമാ പ്രദര്‍ശനം

സൗദിയില്‍ ഇന്ന് ആദ്യ സിനിമാ പ്രദര്‍ശനം

ജിദ്ദ: സൗദി അറേബ്യയില്‍ ഇന്ന് ആദ്യമായി സിനിമ പ്രദര്‍ശനം നടക്കും. റിയാദിലെ കിങ്ങ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഒരുക്കിയ തീയേറ്ററില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മുന്നില്‍ ആദ്യ ചിത്രമായി ബ്ലാക്ക് പാന്‍തര്‍ പ്രദര്‍ശിപ്പിക്കപ്പെടും.

വരും ദിവസങ്ങള്‍ മറ്റ് പ്രദര്‍ശനങ്ങളും മെയ് മാസത്തോടെ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കലും ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ കമ്പനിയായ എഎംസിയാണ് 620 സീറ്റുകളോടുകൂടിയ തീയേറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. സിംഫണി കണ്‍സേര്‍ട്ട് ഹാള്‍ തീയേറ്ററാക്കി പരുവപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷത്തിനുള്ളില്‍ രാജ്യത്താകമാനം നാല്പതിലധികം തീയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് വിവരം. രണ്ട് മാസത്തിനകം ഇവിടെ മൂന്ന് സ്‌ക്രീനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും.

Comments

comments

Categories: FK News, Movies
Tags: amc theatre

Related Articles