ദിവ്യ എസ്.അയ്യര്‍ പതിച്ചു നല്‍കിയ ഭൂമി സര്‍ക്കാരിന്റെതെന്ന് റിപ്പോര്‍ട്ട്

ദിവ്യ എസ്.അയ്യര്‍ പതിച്ചു നല്‍കിയ ഭൂമി സര്‍ക്കാരിന്റെതെന്ന് റിപ്പോര്‍ട്ട്

 

വര്‍ക്കല: തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ എസ്.അയ്യര്‍ വര്‍ക്കലയില്‍ പതിച്ചു നല്‍കിയ ഭൂമി സര്‍ക്കാരിന്റെതെന്ന് കണ്ടെത്തി. കുടുംബ സുഹൃത്തിനാണെന്ന് ഭൂമി വിട്ടു നില്‍കിയതെന്ന് സര്‍വ്വേ സൂപ്രണ്ട് അറിയിച്ചു.

വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് അന്ന് തിരുവനന്തപുരം സബ് കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത്. സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച പുറമ്പോക്ക് ഭൂമി 2017 ജൂലൈയില്‍ വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തിരുന്നു. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച കേസില്‍ വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍് ഹൈക്കോടതി സബ് കലക്ടര്‍ ദിവ്യ എസ് അയ്യരെ ചുമലപ്പെടുത്തി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസില്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു.

 

 

Comments

comments

Categories: Current Affairs