കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെയും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിറ്റി പൊലിസ് കമ്മീഷണറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബോധപൂര്‍വമുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നവമാധ്യമങ്ങള്‍ വഴി പ്രചരണങ്ങള്‍ നടത്തി സംഘടിപ്പിച്ച ഹര്‍ത്താലില്‍ മലബാര്‍ മേഖലയില്‍ ധാരാളം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ എസ്ഡിപിഐയുടെ നേതൃത്വത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയതെന്ന് രഹസ്യാന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. ഇതെതുടര്‍ന്ന് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: FK News
Tags: Calicut