അല്ലു അര്‍ജ്ജുന്‍ ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡര്‍

അല്ലു അര്‍ജ്ജുന്‍ ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡര്‍

പ്രാദേശിക കാംപെയ്‌നുമായി ഫ്രൂട്ടി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബിവ്‌റേജ് കമ്പനിയായ പാര്‍ലെ ആഗ്രോ അവരുടെ ഫഌഗ്ഷിപ്പ് ബ്രാന്‍ഡായ ഫ്രൂട്ടിക്കായി ആദ്യമായി പ്രാദേശിക കാംപെയ്ന്‍ നടത്തുന്നു. ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനെ മുന്‍നിര്‍ത്തിയാണ് ദക്ഷിണേന്ത്യയെ ഫോക്കസ് ചെയ്തുള്ള കാംപെയ്ന്‍ നടത്തുന്നത്. #ദ്ഫ്രൂട്ട്‌ലൈഫ് കാംപെയ്‌നിലൂടെ ദക്ഷിണേന്ത്യയിലെ വിപണി മേധാവിത്വമാണ് കമ്പനി ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും അതാത് ഭാഷകളില്‍ കാംപെയ്‌ന്റെ ഭാഗമായി ടെലിവിഷന്‍ കൊമേഴ്‌സ്യലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

#ദ്ഫ്രൂട്ട്‌ലൈഫ് കാംപെയ്‌ന്റെ ഭാഗമായി 28 റീജണല്‍ ചാനലുകളിലും ഡിജിറ്റലിലും പരസ്യങ്ങള്‍ നല്‍കും. അല്ലു അര്‍ജ്ജുന്‍ ആരാധകര്‍ക്ക് ലിമിറ്റഡ് എഡീഷന്‍ ഫ്രൂട്ടിപാക്കുകള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ടാകും. അല്ലു അര്‍ജ്ജുന്റെ ചിത്രത്തോട് കൂടിയ ഫ്രൂട്ടി പായ്ക്കുകളാകും ഇവ. ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ ലിമിറ്റഡ് എഡീഷന്‍ ഫ്രൂട്ടി പായ്ക്കുകള്‍ ലഭ്യമാകും.

ഫ്രൂട്ട് ഫ്‌ളേവേഡ് സ്റ്റില്‍ ഡ്രിങ്ക് ക്യാറ്റഗറിയില്‍ ആധിപത്യം ഉറപ്പിക്കുകയും ഈ വര്‍ഷം വളര്‍ച്ചാ നിരക്കിലുള്ള വര്‍ധനവും മാര്‍ക്കറ്റ് ഷെയറിലുള്ള മേല്‍ക്കൈയും നേടിയെടുക്കുന്നതിനായി ഫ്രൂട്ടി തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്ട്രാറ്റജിയും കാംപെയ്‌നും.

എന്റെ ചെറുപ്പകാലത്ത് ഞാന്‍ ആദ്യം കഴിച്ച സോഫ്റ്റ് ഡ്രിങ്കാണ് ഫ്രൂട്ടി. എന്നെ സംബന്ധിച്ച് എന്റെ ജീവിതലക്ഷ്യങ്ങളിലൊന്നാണ് നിറവേറപ്പെട്ടിരിക്കുന്നത്. ഫ്രൂട്ടിയുമായുള്ള സഹകരണത്തിലും അവരുടെ യാത്രയിലും ഒപ്പം കൂടാന്‍ സാധിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട് -ഫ്രൂട്ടിയുമായുള്ള സഹകരണത്തെക്കുറിച്ച് അല്ലു അര്‍ജ്ജുന്‍ പറഞ്ഞു.

ഈ വര്‍ഷത്തെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയിലൂടെ ഉറപ്പു വരുത്തുന്നത് പ്രാദേശികമായ വ്യാപനമാണ്. ഇതുവഴി ഫ്രൂട്ടിയുടെ ഇക്വിറ്റിയും ബ്രാന്‍ഡ് പൊസിഷനും രാജ്യത്ത് ഉറപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ആലിയ ഭട്ടിനെ മുന്‍നിര്‍ത്തിയുള്ള ദേശീയ കാംപെയ്‌നും അല്ലു അര്‍ജ്ജുനെ മുന്‍നിര്‍ത്തിയുള്ള ദക്ഷിണേന്ത്യന്‍ കാംപെയ്‌നും കൊണ്ട് ഈ വിഭാഗത്തില്‍ കൂടുതല്‍ സ്വാധീനം സൃഷ്ടിക്കാനും ഷെയര്‍ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് 8% മാര്‍ക്കറ്റ് 2 ഷെയറും ദേശീയ തലത്തില്‍ രണ്ടാം സ്ഥാനവും നേടിയെടുക്കാന്‍ സാധിച്ചു. മാങ്കോ ഡ്രിങ്ക് ക്യാറ്റഗറിയില്‍ നമ്പര്‍ 1 സ്ഥാനവും 29% മാര്‍ക്കറ്റ് ഷെയറും ഫ്രൂട്ടിക്കുണ്ട്.

Comments

comments

Categories: Business & Economy