മുതലാളിത്തത്തെ അവിശ്വസിക്കുന്ന ലോകം

മുതലാളിത്തത്തെ അവിശ്വസിക്കുന്ന ലോകം

മുതലാളിത്ത കേന്ദ്രീകൃത ലോകത്തിന് ഒരുനാള്‍ അവസാനം കുറിക്കുമെന്ന ഇടതുചിന്തകരുടെ പ്രവചനങ്ങളെ ലോകവ്യാപാരയുദ്ധം സാധൂകരിക്കുമോ?

ശീതയുദ്ധകാലാനന്തര രാഷ്ട്രീയം വലത്തേക്കാണു ചാഞ്ഞതെങ്കിലും അതിന് സാധാരണ ജനങ്ങളുടെ ആഗ്രഹങ്ങളെ തൃപ്തികരമായി സഫലീകരിക്കാനായില്ല. എവിടെയാണു കുഴപ്പം സംഭവിച്ചതെന്ന് മുതലാളിത്തത്തെ അനുകൂലിക്കുന്ന മുഖ്യധാരാപാര്‍ട്ടികള്‍ അന്വേഷിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു. മുന്‍കാലത്തെ സാഹചര്യത്തിന് വലിയ മാറ്റം ഇന്നും സംഭവിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയുമായി ഒരു വശത്ത് വ്യാപാരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ത്തന്നെ, മറുവശത്ത് ചിരപുരാതന വൈരികളായ റഷ്യയുമായി സിറിയന്‍ ആഭ്യന്തരസംഘര്‍ഷത്തിന്റെ പേരില്‍ കൊമ്പുകോര്‍ക്കുന്നു. ഇത് ഇരു കമ്യൂണിസ്റ്റ് രാജ്യങ്ങളെയും അടുപ്പിക്കുകയും അമേരിക്കക്കെതിരേ ഒരു അച്ചുതണ്ടായി പ്രവര്‍ത്തിക്കാന്‍ പ്രേരണ ചെലുത്തുകയും ചെയ്യുന്നു. മധ്യേഷ്യയിലെ പ്രാദേശിക സംഘര്‍ഷം എല്ലാ അര്‍ത്ഥത്തിലും അമേരിക്ക- റഷ്യ ശീതയുദ്ധത്തിനു സ്വാഗതമരുളുന്നു. ബെര്‍ലിന്‍ മതില്‍ പൊളിയുന്നതിനു മുമ്പുള്ള കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണിത്.

1945 മുതല്‍ 1990 വരെ നീണ്ടു നിന്ന ശീതയുദ്ധകാലത്തിന്റെ ബാക്കിപത്രം കമ്യൂണിസത്തിനു മേല്‍ മൂലധനശക്തികള്‍ നേടിയ വിജയമായിരുന്നു. അടിച്ചമര്‍ത്തലിനെതിരേ സ്വാതന്ത്ര്യത്തിന്റെ വിജയമായി പാശ്ചാത്യരാജ്യങ്ങള്‍ ഇതിനെ ആഘോഷിച്ചു. 1990കളുടെ തുടക്കം വിപണികളുടെ വിജയത്തിനു സാക്ഷ്യം വഹിച്ചു. അത് നാമാവശേഷമായ സോവിയറ്റ് യൂണിയനും സാമന്ത രാജ്യങ്ങള്‍ക്കും സാമ്പത്തിക ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി. പിന്നാലെ ആഗോള സ്വതന്ത്ര വ്യാപാരകരാര്‍ നിലവില്‍ വന്നു. ഇടതുപക്ഷ രാജ്യങ്ങള്‍ക്കും ഇതിന്റെയൊപ്പം നില്‍ക്കേണ്ടി വന്നു. സമത്വത്തെക്കുറിച്ചു പറഞ്ഞിരുന്ന അവര്‍ അതു നിര്‍ത്തി വന്‍കിട മല്‍സരത്തെക്കുറിച്ചും കാര്യക്ഷമതയെക്കുറിച്ചും തൊഴില്‍വിപണിയുടെ വഴക്കത്തെക്കുറിച്ചുമൊക്കെ സംസാരിക്കാനാരംഭിച്ചു. ലോകം ഏകധ്രുവരാഷ്ട്രീയത്തിലേക്കു നീങ്ങി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു മുമ്പ്, പാശ്ചാത്യരാജ്യങ്ങള്‍ കുറ്റിയുറപ്പിച്ചിരുന്നത് സംപൂര്‍ണകമ്യൂണിസത്തിന്റെ ഒരു പകുതിക്കും സംപൂര്‍ണ മുതലാളിത്തത്തിന്റെ മറുപാതിക്കും മധ്യത്തിലായിരുന്നു.

1945 മുതല്‍ 1990 വരെ നീണ്ടു നിന്ന ശീതയുദ്ധകാലത്തിന്റെ ബാക്കിപത്രം കമ്യൂണിസത്തിനു മേല്‍ മൂലധനശക്തികള്‍ നേടിയ വിജയമായിരുന്നു. അടിച്ചമര്‍ത്തലിനെതിരേ സ്വാതന്ത്ര്യത്തിന്റെ വിജയമായി പാശ്ചാത്യരാജ്യങ്ങള്‍ ഇതിനെ ആഘോഷിച്ചു. 1990കളുടെ തുടക്കം വിപണികളുടെ വിജയത്തിനു സാക്ഷ്യം വഹിച്ചു. അത് നാമാവശേഷമായ സോവിയറ്റ് യൂണിയനും സാമന്ത രാജ്യങ്ങള്‍ക്കും സാമ്പത്തിക ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തൊഴിലാളിവര്‍ഗം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് നവോത്ഥാനത്തിനു വിധേയമായി മുതലാളിത്തത്തിന്റെ പരുക്കന്‍അരികുകള്‍ തകര്‍ക്കുമെന്ന കുത്ത ആശങ്കയിലായിരുന്നു പാശ്ചാത്യലോകം. വാര്‍ധക്യകാല പെന്‍ഷന്‍ എന്ന ആശയം ബിസ്മാര്‍ക് നടപ്പിലാക്കി. 1906-ല്‍ ബ്രിട്ടണില്‍ ലിബറല്‍ സര്‍ക്കാര്‍ ക്ഷേമരാഷ്ട്ര ഭരണം തുടങ്ങി. മഹാമാന്ദ്യകാലത്തെ അമേരിക്കന്‍ ഓഹരിവിപണിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് പ്രസിഡന്റ് ഫ്രാങ്കഌന്‍ റൂസ്‌വെല്‍റ്റ് അധികാരഭ്രഷ്ടനായി. രണ്ടാംലോകമഹായുദ്ധത്തിനു ശേഷവും മുതലാളിത്തഭരണകൂടങ്ങള്‍ക്ക് ഒരുപാട് വഴങ്ങിക്കൊടുക്കേണ്ടി വന്നു. കിഴക്കന്‍ യൂറോപ്പില്‍ ചെമ്പട ആധിപത്യമുറപ്പിക്കുകയും ഫ്രാന്‍സിലും ഇറ്റലിയിലും കമ്യൂണിസം ശക്തമാകുകയും ചെയ്തതോടെ അമേരിക്കന്‍ സൈനികപദ്ധതികള്‍ കേവലം ഔദാര്യത്തിനോ ജീവകാരുണ്യത്തിനോ വേണ്ടിയല്ലെന്ന് ഏവര്‍ക്കും ബോധ്യമായി. അമേരിക്കന്‍ ആക്രമണോല്‍സുകത കമ്യൂണിസത്തിന്റെ വളര്‍ച്ചയോടുള്ള ഭയത്തില്‍ നിന്ന് ഉലെടുത്തതാണെന്നും അതിനു കാരണം മുതലാളിത്തത്തിന് സാധാരണക്കാര്‍ക്ക് ആവശ്യമായതു നല്‍കാനായില്ലെങ്കില്‍ അവര്‍ക്കു പോകാന്‍ വേറെ ഇടമുണ്ടെന്ന തോന്നലുണ്ടാകുമെന്നുമുള്ളതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്.

ഈ ആശങ്ക കാലക്രമേണ ചുരുങ്ങി വന്നത്, സോവിയറ്റ് യൂണിയന്റെ സമ്പദ്‌വ്യവസ്ഥ യുദ്ധകാലത്ത് ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നല്ല രീതിയില്‍ ഉപയുക്തമായിരുന്നെങ്കിലും സമാധാനകാലത്ത് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ അത്രകണ്ട് സഹായകമല്ലെന്നു മനസിലാക്കാന്‍ കഴിഞ്ഞതോടെയാണ്. ശീതയുദ്ധത്തിന്റെ അന്ത്യം ഒരു ബദല്‍ ആശയത്തിന്റെ ഭീഷണി പൂര്‍ണമായും ഇല്ലാതാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മൂന്നാം മാര്‍ഗമെന്നു വിളിക്കാവുന്ന മുതലാളിത്തത്തോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന ഒരു മധ്യയിടം രൂപപ്പെട്ടു വന്നത്. ജോണ്‍ മക് ഡൊണാള്‍ഡ് മുമ്പോട്ടുവെക്കുന്ന സാമ്പത്തികതന്ത്രങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. ഉയര്‍ന്ന വ്യക്തിഗത- കോര്‍പ്പറേറ്റ് നികുതികള്‍, പൊതുജനോപയോഗപ്രദമായ കാര്യങ്ങളിലും റെയില്‍വേയിലും സര്‍ക്കാര്‍ ഉടമസ്ഥത, ദേശീയ നിക്ഷേപ ബാങ്ക് എന്നിവ സാമൂഹിക ജനാധിപത്യ മുഖ്യധാരയില്‍ ഉണ്ടെങ്കില്‍ ശീതയുദ്ധത്തിന്റെ തീവ്രത ഉയരുമ്പോഴും രാജ്യത്തിനു പിടിച്ചു നില്‍ക്കാനാകുമെന്ന് അദ്ദേഹം വാദിക്കുന്നു. ഇന്ന് ഇതിന്റെ ഏറ്റവും തീവ്രമായ രീതിയില്‍ കാണാനാകുന്നത് ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി അനുയായികള്‍ ഗതകാലത്തിന്റെ പ്രതിധ്വനിയെന്ന പോലെ പുതിയൊരു കേന്ദ്രീകൃതപാര്‍ട്ടിയുടെ രൂപീകരണം മനസിലിട്ടു താലോലിക്കുമ്പോഴാണ്.

ശീതയുദ്ധാനന്തര രാഷ്ട്രീയത്തില്‍ തങ്ങളുടെ തൊഴില്‍ വോട്ടര്‍മാര്‍ക്കു വേണ്ടി മുതലാളിത്തത്തെ അനുയോജ്യമാക്കലാണെന്നു വിശ്വസിച്ചിരുന്ന പാര്‍ട്ടികള്‍ ആ ചിന്ത മാറ്റി മുതലാളിത്തത്തിന് അനുയോജ്യമായ വിധത്തില്‍ തൊഴിലാളികളെ അനുകൂലമാക്കുകയായിരുന്നു. ഭരണകൂടം ഇതില്‍ ഇടപെട്ടില്ല, അതു വേറൊരു രൂപമായി മാറുകയായിരുന്നു

ശീതയുദ്ധാനന്തര രാഷ്ട്രീയത്തില്‍ തങ്ങളുടെ തൊഴില്‍ വോട്ടര്‍മാര്‍ക്കു വേണ്ടി മുതലാളിത്തത്തെ അനുയോജ്യമാക്കലാണെന്നു വിശ്വസിച്ചിരുന്ന പാര്‍ട്ടികള്‍ ആ ചിന്ത മാറ്റി മുതലാളിത്തത്തിന് അനുയോജ്യമായ വിധത്തില്‍ തൊഴിലാളികളെ അനുകൂലമാക്കുകയായിരുന്നു. ഭരണകൂടം ഇതില്‍ ഇടപെട്ടില്ല, അതു വേറൊരു രൂപമായി മാറുകയായിരുന്നു. വ്യാവസായികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞപ്പോഴുണ്ടായ സമ്പദ്‌വ്യവസ്ഥയുടെ ശേഷിക്കുറവ് തുടച്ചു നീക്കുന്ന സമൂഹങ്ങളെ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിശ്വസിച്ചിട്ടുണ്ടാകാം. മുമ്പുണ്ടായിരുന്നതു പോലുള്ള പൂര്‍ണതൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇനി കഴിയില്ലെന്ന് അവര്‍ക്കു ബോധ്യം വരാം. പകരം, തൊഴില്‍രഹിതര്‍ക്കും മതിയായ വേതനമില്ലാത്തവര്‍ക്കുമായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ഭരണകൂടം ശ്രദ്ധിച്ചു തുടങ്ങും. ദരിദ്രജനത വലിയും കുടിയും കുറച്ച് ആരോഗ്യഭക്ഷണക്രമം പാലിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കും. ജനങ്ങളുടെ മേലുള്ള ഭരണകൂടനിയന്ത്രണം സമ്പദ്‌വ്യവസ്ഥയിലേക്കു മാറ്റി, നയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വോട്ടര്‍മാര്‍ക്ക് കടുത്ത സ്‌നേഹമുണ്ടോ എന്നതൊന്നുമല്ല കാര്യം, അവര്‍ക്കു മറ്റെവിടെയും പോകാന്‍ അവസരമില്ലായിരുന്നു എന്നതാണ്.

കഴിഞ്ഞ പതിറ്റാണ്ടിലെ കര്‍ക്കശനയങ്ങള്‍ പുതിയ രാഷ്ട്രീയത്തിന്റെ വിടരലിനും പടരലിനും സാക്ഷ്യം വഹിച്ചു. രണ്ടാംലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിപ്രതിസന്ധിക്ക് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെട്ടില്ല. നിരപരാധികള്‍ക്കാകട്ടെ കമ്മികുറയ്ക്കുന്ന പരിപാടികളുടെ മുഴുവന്‍ സമ്മര്‍ദവുമനുഭവിക്കേണ്ടിയും വന്നു. ഗ്രീസിന് ഈയിടെ 30ശതമാനം ജിഡിപിയില്‍ ഇടിവുണ്ടായപ്പോള്‍ നല്‍കിയ സഹായം പോലെ 1953-ല്‍ പശ്ചിമജര്‍മനിയുടെ കടങ്ങള്‍ എഴുതിത്തള്ളിയിരുന്നില്ല. ശീതയുദ്ധം അവസാനിച്ചിട്ട് മൂന്നു പതിറ്റാണ്ടായി. ചിലരെങ്കിലും യൂറോപ്പിനെ വിഭജിച്ച ഇരുമ്പു മറയായി വിശേഷിപ്പിക്കപ്പെട്ട കമ്യൂണിസത്തിലേക്കു തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. കാരണം, 1990-കളുടെ തുടക്കത്തില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പൂര്‍ത്തീകരിച്ചിട്ടില്ല. ഉദാരവല്‍ക്കരണം സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നു മുക്തി നേടാന്‍ രാജ്യങ്ങളെ പ്രാപ്തമാക്കിയിട്ടില്ല. പകരം 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെച്ച ഊഹക്കച്ചവടക്കാരുടെ പേക്കൂത്തിന് അവസരം നല്‍കുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങളില്‍ ജീവിതനിലവാരം ഉയരാന്‍ തുടങ്ങി, എന്നാല്‍ അതിന്റെ വേഗത കുറയാന്‍ തുടങ്ങി. ഉല്‍പ്പാദന വളര്‍ച്ച തടസപ്പെടാന്‍ തുടങ്ങി. ബ്രിട്ടണില്‍ വ്യക്തിഗതകടം തകര്‍ച്ചയ്ക്കു മുമ്പത്തേക്കാള്‍ വലിയ വ്യത്യാസമൊന്നുമില്ലാതെ നില്‍ക്കുകയും ചെയ്തു.

ശീതയുദ്ധകാലാനന്തരഘട്ടത്തില്‍ മികച്ച മുന്നേറ്റം നടത്തിയ ചൈനയാകട്ടെ പഴയ മധ്യമാര്‍ഗത്തിന്റെ ഒരു രീതിയാണു പിന്തുടര്‍ന്നത്. നാലു ദശാബ്ദക്കാലത്തെ ശക്തമായ സാമ്പത്തികവളര്‍ച്ച ചൈനയിലെ ദാരിദ്ര്യനിരക്ക് അല്‍ഭുതാവഹമായി കുറച്ചു. അതേസമയം, മൂലധനത്തിന്റെ ചലനങ്ങള്‍ അവിടെ സസൂക്ഷ്മം നിയന്ത്രിക്കപ്പെട്ടിരുന്നു. വ്യാപാരത്തിനുള്ള കടമ്പകള്‍ അമേരിക്കയെയും ബ്രിട്ടണെയും അപേക്ഷിച്ച് ഉയരത്തില്‍ത്തന്നെയായിരുന്നു. വന്‍കിടവ്യവസായങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തുകയും ചെയ്തു. ചൈന കൂടുതല്‍ വിപണിസൗഹൃദമായി മാറിയെങ്കിലും അതിന് ഒരു പരിധി നിശ്ചയിക്കപ്പെട്ടിരുന്നു. ആഗോളകമ്പോളത്തിന്റെ അച്ചടക്കത്തെ പുണരാനുള്ള തീരുമാനം കേന്ദ്രീകൃത ഇടതുപക്ഷപാര്‍ട്ടികള്‍ക്കു വിനാശകരമായെന്നു തെളിഞ്ഞിരിക്കുന്നു. 1990കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും ഇടതുപാര്‍ട്ടികള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിവന്നിരുന്നത്. അക്കാലത്ത് ചൈനയിലേക്ക് വില കുറഞ്ഞ ഇറക്കുമതി വസ്തുക്കളുടെ പ്രവാഹമായിരുന്നു. എന്നാല്‍ ഇടത് ആശയങ്ങളുടെ പരിമിതി മൂലം 2008-ഓടെ ആഗോളസാമ്പത്തികരംഗം ആ മതില്‍ തകര്‍ത്തു. മുതലാളിത്തത്തെ പുനര്‍വിന്യസിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാന്‍ തക്ക ആശയക്ലിപ്തത അപ്പോഴേക്കും നഷ്ടമായിരുന്നു.

ഇതില്‍ നിന്നു ചില പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഒരു ഗുണം. മുഖ്യധാരാ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കു വേണ്ടി കാര്യങ്ങള്‍ ചെയ്യുന്ന നിലയില്‍ നിന്ന് ജനോപകാരപ്രദമായ നയങ്ങളിലേക്കു മാറണം. ശീതയുദ്ധകാലത്ത് മുതലാളിത്തത്തെ അടക്കി നിര്‍ത്തിയപ്പോള്‍ ലഭിച്ചതിന്റെ അത്രയും മികച്ച ഫലങ്ങള്‍ പില്‍ക്കാലത്ത് അപരിമേയമായ സ്വാതന്ത്ര്യം നല്‍കിയപ്പോള്‍ പോലും മൂലധനശക്തികള്‍ക്കു നല്‍കാനായില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ആഗോള മുതലാളിത്തത്തെ പ്രകൃതിശക്തിയായി വോട്ടര്‍മാര്‍ കരുതുന്നില്ലെന്നു മനസിലാക്കുകയാണ് രണ്ടാമത്തെ പാഠം. കിഴക്കുനിന്നു വരുന്ന മെരുങ്ങാത്ത മൃഗമായി സാമ്പത്തികസമത്വമെന്ന ആശയത്തെ കാണാവതല്ല. അതിനാലാണ് ചൈനീസ് ഇറക്കുമതിക്കെതിരേ ട്രംപ് നിര്‍ദേശിച്ച ചുങ്കനിര്‍ദേശങ്ങള്‍ ജനപ്രീതിയാര്‍ജിക്കുന്നത്. ആളുകള്‍ക്ക് ആവശ്യം ജോലി, മാന്യമായ ശമ്പളം, പെന്‍ഷന്‍, പാര്‍പ്പിടം, കുട്ടികളുടെ ഭാവി എന്നിവയൊക്കെയാണ്. അര നൂറ്റാണ്ടു മുമ്പ് നഗരരാഷ്ട്രങ്ങള്‍ക്കു നല്‍കാന്‍ കഴിഞ്ഞതു പോലും ഇന്നത്തെ ആഗോള സമ്പദ് രംഗത്തിനു നല്‍കാന്‍ കഴിയാത്തതെന്തെന്നാണ് അവരുടെ ചോദ്യം. ഇതിനു മുഖ്യധാരാപാര്‍ട്ടികള്‍ക്ക് ഉത്തരമില്ലെങ്കില്‍ വോട്ടര്‍മാര്‍ അടുത്ത പ്രശ്‌നപരിഹാരമാര്‍ഗങ്ങള്‍ തേടുമെന്നു സുവിദിതമാണ്. തങ്ങളെ ഉപേക്ഷിച്ച് വോട്ടര്‍മാര്‍ക്ക് മറ്റെവിടെയും പോകാനാകില്ലെന്ന പാര്‍ട്ടികളുടെ അപ്രമാദിത്വത്തെ തകര്‍ക്കാന്‍ ജനാധിപത്യത്തിനാകുമെന്ന പാഠവും രാഷ്ട്രീയക്കാര്‍ മറക്കരുത്.

മുഖ്യധാരാ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കു വേണ്ടി കാര്യങ്ങള്‍ ചെയ്യുന്ന നിലയില്‍ നിന്ന് ജനോപകരാപ്രദമായ നയങ്ങളിലേക്കു മാറണം. ശീതയുദ്ധകാലത്ത് മുതലാളിത്തത്തെ അടക്കി നിര്‍ത്തിയപ്പോള്‍ ലഭിച്ചതിന്റെ അത്രയും മികച്ച ഫലങ്ങള്‍ പില്‍ക്കാലത്ത് അപരിമേയമായ സ്വാതന്ത്ര്യം നല്‍കിയപ്പോള്‍ പോലും മൂലധനശക്തികള്‍ക്കു നല്‍കാനായില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ലോകസമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇരുരാഷ്ട്രങ്ങളും ഉയര്‍ന്ന ഇറക്കുമതിത്തീരുവ ചുമത്താന്‍ ആരംഭിച്ചതിനെത്തുടര്‍ന്നുണ്ടായ സാഹചര്യമാണ് ശീതയുദ്ധസമാനസാഹചര്യം സൃഷ്ടിച്ചത്. ലോകം തന്നെ വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്ന രൂക്ഷമായ സാഹചര്യമാണ് ഇതോടെ സംജാതമായിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ത്തന്നെ പ്രതിസന്ധികളിലൂടെ പോകുന്ന ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഇതു താങ്ങാനാകില്ലെന്നാണ് വിദഗ്ധമതം. ലോക വ്യാപാരരംഗം കുത്തനെ ഇടിയുന്ന ശിക്ഷാ നടപടികളാണ് ലോകശക്തികള്‍ എടുക്കുന്നത്. ചൈനയുമായി 375 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മിയാണ് അമേരിക്ക നേരിടുന്നത്. അമേരിക്കന്‍ നീക്കത്തെ പ്രതിരോധിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കിടയിലും ഇരു രാഷ്ട്രനേതാക്കളും സംഘര്‍ഷങ്ങള്‍ പടര്‍ത്താന്‍ ശ്രമിച്ചു വരുകയാണ്. മാര്‍ച്ച് ഒന്നു മുതല്‍ ഉരുക്കിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും അമേരിക്ക ഇറക്കുമതിത്തീരുവ ചുമത്തിയതോടെയാണ് ആഗോള സാമ്പത്തികരംഗത്ത് പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. തീരുമാനങ്ങള്‍ക്കെതിരേ ലോകരാജ്യങ്ങള്‍ തന്നെ രംഗത്തു വന്നിരിക്കുന്നു. ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് ആഗോളസമ്പദ്‌രംഗത്തെ പ്രതിസന്ധിയില്‍ തളിച്ചിട്ടിരിക്കുകയാണ്.

ലോകവ്യാപാരസംഘടനയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് അമേരിക്കന്‍ തീരുമാനമെന്ന് ചൈന ആരോപിക്കുന്നു. സഖ്യകക്ഷികളായ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ക്യാനഡ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ യുഎസ് തീരുമാനത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ഇളവ് ആവശ്യപ്പെടുകയും ചെയ്തു. തീരുമാനം മാറ്റിയില്ലെങ്കില്‍ ലോക വ്യാപാരസംഘടനയുടെ തര്‍ക്ക പരിഹാരസമിതിയില്‍ പരാതി നല്‍കാനാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. ഈ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ലോക നേതാക്കളും കേന്ദ്ര ബാങ്ക് അധികൃതരും വാഷിംഗ്ടണിലെ ഐഎംഎഫ് ആസ്ഥാനത്ത് കൂടിയാലോചനയ്ക്ക് തയാറെടുക്കുകയാണ്. ലോകചരിത്രത്തിലെ തന്നെ കാലുഷ്യത്തിന്റെ ഏറ്റവും വലിയ ഏടാണ് അമേരിക്കയും റഷ്യയും തമ്മിലുണ്ടായ ശീതയുദ്ധം. കമ്യൂണിസം അംഗീകരിച്ച സോവിയറ്റ് യൂണിയനും അമേരിക്ക നേതൃത്വം നല്‍കുന്ന മുതലാളിത്ത ലോകവും തമ്മിലുള്ള സൈദ്ധാന്തിക പോരാട്ടത്തില്‍ സംഘര്‍ഷവും കടുത്ത മാല്‍സര്യവുമാണ് ഇരുചേരികളും പുലര്‍ത്തിയിരുന്നത്. 1940-കളുടെ മധ്യത്തില്‍ തുടങ്ങി സോവിയറ്റ് യൂണിയന്റെ പതനത്തിനിടയാക്കിയ 1990 വരെയാണ് ശീതയുദ്ധകാലം. കുപ്രചാരണങ്ങളും ചാരവൃത്തിയും ആയുധകിടമല്‍സരവും വ്യാവസായികപുരോഗതിയും മാത്രമല്ല ബഹിരാകാശപന്തയവും സാങ്കേതികവിദ്യാവികസനവും അണ്വായുധനിര്‍മാണവും ഈ കാലഘട്ടത്തിന്റെ സംഭാവനകളായിരുന്നു.

Comments

comments

Categories: Top Stories

Related Articles