കൈപ്പുസ്തകങ്ങളുടെ ലോകം

കൈപ്പുസ്തകങ്ങളുടെ ലോകം

ഉപകരണങ്ങള്‍ക്കൊപ്പം അവയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ലഘുലേഖകള്‍ ഉപയോക്താക്കളുടെ സഹായികള്‍ എന്നതിനപ്പുറം വിപുലമായ കാര്യങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന പാഠപുസ്തകങ്ങള്‍ തന്നെ

ഉപകരണങ്ങളുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ലഘുലേഖകള്‍ എല്ലാ കമ്പനികളും തരാറുണ്ട്. അവയില്‍ ചിലത് മടുപ്പുളവാക്കുന്നവയാണെങ്കില്‍ മറ്റു ചിലത് ആവേശം പകരുന്നവയായിരിക്കും. പുതിയൊരു ഉല്‍പ്പന്നം പ്രവര്‍ത്തിപ്പിക്കുംമുമ്പ് അതിന്റെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ ശ്രദ്ധാപൂര്‍വം വായിക്കുമ്പോഴോ ഫര്‍ണിച്ചര്‍ കൂട്ടി യോജിപ്പിക്കാന്‍ പറ്റിയ വിവരം അടുക്കളയലമാരയില്‍ നിന്നു ശേഖരിക്കുമ്പോഴോ നിങ്ങള്‍ ആശ്രയിക്കുന്നത് ഒരു മാര്‍ഗനിര്‍ദേശന രേഖയെയാണ്. ഉപകരണത്തിന്റെ പ്രവര്‍ത്തനം ഹൃദിസ്ഥമാക്കും വരെ ദിവസങ്ങളോളം, ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞാലും ഇവയെ ആശ്രയിക്കേണ്ടി വരാറുണ്ട്. കട്ടിക്കടലാസു കൊണ്ടുള്ള ലഘുലേഖകള്‍ പ്ലാസ്റ്റിക് കുമിള പൊതിഞ്ഞ് ഉപയോക്താവിന്റെ ഉല്‍പ്പന്നത്തിന്റെ കൂടെ കൈകളിലെത്തുന്നു. വിപുലമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് ഉപയുക്തമാകുന്ന ഇവ പല രൂപത്തില്‍ ലഭ്യമാണ്. കൈപ്പുസ്തകങ്ങള്‍ പുതിയതല്ല, രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമുള്ളവയാണ്. ജീവിതത്തില്‍ പലപ്പോഴും സാങ്കേതികസഹായം കൂടാതെ, മനുഷ്യയത്‌നത്താല്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഉണ്ടാകുമെന്ന് സാങ്കേതിക ലേഖനങ്ങളെഴുതുന്നതില്‍ സ്‌പെഷലൈസ് ചെയ്യുന്ന 3ഡി കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ പോള്‍ ബല്ലാര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

പ്രായോഗികമായി എങ്ങനെയാണ് പട്ടികപ്പെടുത്തുന്നതെന്നതിലുപരി, അവ ഉള്‍പ്പെടുന്ന കാലം, സമൂഹം എന്നിവയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കൈപ്പുസ്തകങ്ങള്‍ക്കു കഴിയും. എങ്ങനെയാണത് രൂപമെടുത്തിരിക്കുന്നതെന്നു പറയുമ്പോള്‍ത്തന്നെ ഉപയോക്താവ് എങ്ങനെയെല്ലാം മാറണമെന്നതിനെക്കുറിച്ചും അതു വ്യക്തമാക്കുന്നു. യന്ത്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഉപയോക്താവിന് എല്ലാ വിവരങ്ങളും പകര്‍ന്നു കൊടുക്കുകയാണ് കൈപ്പുസ്തകങ്ങളുടെ ഉദ്ദേശ്യമെന്ന് ലണ്ടന്‍ സയന്‍സ് മ്യൂസിയത്തിലെ മുന്‍ക്യുറേറ്റര്‍ റോജര്‍ ബ്രിജ്മാന്‍ പറയുന്നു. യന്ത്രങ്ങള്‍ക്ക് സ്വയം വിശദീകരിക്കാനാകാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് ചില നിര്‍ദേശങ്ങളുനസരിച്ചു പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഉപയോക്താക്കളുടെ കഴിവും യന്ത്രങ്ങളുടെ കഴിവില്ലായ്മയും തമ്മിലുള്ള വിടവും നികത്തിയെടുക്കുന്നവയാണ് കൈപ്പുസ്തകമെന്ന് പറയാം. ആവിഎന്‍ജിന്‍ കണ്ടുപിടിച്ച ജെയിംസ് വാട്ടായിരിക്കണം ആദ്യമായി ഒരു കൈപ്പുസ്തകത്തിന്റെ അവശ്യകത മനസിലാക്കിയതെന്ന് ബ്രിജ് പറയുന്നു. ആവിഎന്‍ജിന്‍ കണ്ടുപിടിക്കും മുമ്പ് ഓഫിസ് കോപ്പിയര്‍ കണ്ടു പിടിച്ചപ്പോഴായിരുന്നു അദ്ദേഹം ഒരു കൈപ്പുസ്തകമിറക്കിയത്. തന്റെ കത്തിന്റെ പകര്‍പ്പുകള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദകരമാകുമെന്ന് മനസിലാക്കിയ വാട്ട്, കത്തിന്റെ പകര്‍പ്പ് എടുക്കാന്‍ കഴിയുന്ന യന്ത്രം നിര്‍മിക്കുകയായിരുന്നു. അടിസ്ഥാനരൂപത്തിലുള്ള നിര്‍ദേശങ്ങളാണ് കൈപ്പുസ്തകത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയത്.

ആവിഎന്‍ജിന്‍ കണ്ടുപിടിച്ച ജെയിംസ് വാട്ടായിരിക്കണം ആദ്യമായി ഒരു കൈപ്പുസ്തകത്തിന്റെ അവശ്യകത മനസിലാക്കിയതെന്ന് ബ്രിജ് പറയുന്നു. ആവിഎന്‍ജിന്‍ കണ്ടുപിടിക്കും മുമ്പ് ഓഫിസ് കോപ്പിയര്‍ കണ്ടു പിടിച്ചപ്പോഴായിരുന്നു അദ്ദേഹം ഒരു കൈപ്പുസ്തകമിറക്കിയത്. തന്റെ കത്തിന്റെ പകര്‍പ്പുകള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദകരമാകുമെന്ന് മനസിലാക്കിയ വാട്ട്, കത്തിന്റെ പകര്‍പ്പ് എടുക്കാന്‍ കഴിയുന്ന യന്ത്രം നിര്‍മിക്കുകയായിരുന്നു

വളരെ പ്രായോഗികമതിയായിരുന്ന ജെയിംസ് വാട്ട് കൈപ്പുസ്തകമായിരുന്നില്ല അവതരിപ്പിച്ചത്. മെഷീനുമായി ഒട്ടിച്ചുവെച്ച ഒരു പായ കടലാസായിരുന്നു അത്. പുതിയകാല നിര്‍മാതാക്കള്‍ക്ക് മല്‍സരം അനുകൂലമാക്കാനുള്ള ഒരു ഉപാധി. വാസ്തവത്തില്‍ വാട്ടിന്റെ നിര്‍ദേശങ്ങളെ ഒരു മികച്ച കൈപ്പുസ്തകമായാണ് ബല്ലാര്‍ഡ് ഉയര്‍ത്തിക്കാട്ടുന്നത്. ഇതില്‍ ആദ്യത്തേത് കണ്ടുപിടിക്കാവുന്നതാണ്. ജനങ്ങള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ കണ്ടെത്തുന്നത് ഇതെളുപ്പമാക്കുന്നു. മാനുഷികതലത്തിലുള്ള കണ്ടെത്തലിലൂടെ വായനക്കാരന്റെ ചിന്താരീതിയെ മുന്‍കൂട്ടി അറിയാനുള്ള അവബോധജന്യമായ ഘടനയുള്ള കൈപ്പുസ്തകം സ്വയം കണ്ടെത്തുമെന്നതാണ് അവരുടെ പ്രശ്‌നം. മനസിലാക്കാന്‍ എളുപ്പമുള്ളതാണ് അടുത്ത നിര്‍ദേശങ്ങള്‍. എക്കാലവും വിജയമുറപ്പാക്കുന്നത് വ്യക്തതയാണെന്ന് ബല്ലാര്‍ഡ് പറയുന്നു. ലളിതവും ഋജുവുമായ ഭാഷയും ഡിസൈനുമാണ് ഇതില്‍ മുഖ്യം. അവസാനത്തെ നിയമം വഴിയില്‍ നിന്നു മാറിനില്‍ക്കുകയാണെന്ന് ബല്ലാര്‍ഡ് പറയുന്നു. ഇതിനര്‍ത്ഥം, അവരുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോള്‍ അടുത്തതായി എന്തു ചെയ്യണമെന്ന് അറിഞ്ഞിരിക്കണമെന്ന്താണ്. ഇക്കാര്യം ഉറപ്പു വരുത്തുക, മറ്റെന്തെങ്കിലും കണ്ടുപിടിക്കുകയോ ഉല്‍പ്പന്നമുപയോഗിച്ച് മുമ്പോട്ടുള്ള യാത്രതുടരുകയോ ചെയ്യുക. കൈപ്പുസ്തകങ്ങള്‍ നേരിടുന്ന അസ്തിത്വ പ്രതിസന്ധിയെക്കുറിച്ച് ബല്ലാര്‍ഡ് ഉന്നയിക്കുന്ന തമാശ, ആകെത്തുകയെന്നു പറയുന്നത് ഉല്‍പ്പന്നമാണ് നാം വാങ്ങുന്നത്, കൈപ്പുസ്തകമല്ല. കൂടുതല്‍ സമയം കൈപ്പുസ്തകം നേക്കാന്‍ ചെലവിടുമ്പോള്‍ ഉപയോക്താവിന് ഉല്‍പ്പന്നത്തില്‍ നിന്നു കിട്ടുന്നത് തുച്ഛമായിരിക്കും.

ഇന്നു ലഭിക്കുന്ന കൈപ്പുസ്തകങ്ങളെല്ലാം ജെയിംസ് വാട്ടിന്റെ പോലെ ലളിതഭംഗിയുള്ളതല്ല. എന്നാല്‍ ഇവിടെ ഇതേ ആശയം പ്രയോഗിച്ച് നിര്‍ദേശങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടു നിര്‍മാതാക്കള്‍ കാര്യങ്ങള്‍ പുനഃക്രമീകരിക്കുന്നുണ്ട്. ഒരു ജനറേറ്ററിന്റെ ഒരു ഭാഗത്ത് നിര്‍ദേശങ്ങള്‍ വലിയൊരു ലേബലില്‍ പതിപ്പിച്ചിരിക്കുകയോ ജനറേറ്ററിന്റെ നിയന്ത്രണപാനലില്‍ ഒരു സഹായക ഫയല്‍ പെട്ടെന്ന് പൊന്തിവരുകയോ ചെയ്തിരിക്കുന്നതു പോലെയാണത്. കൊഡാക്കിന്റെ പഴയകാല കാമറ ബോക്‌സ് ബ്രൗണിയുടെ കൂടെ പുറത്തിറക്കിയ കൈപ്പുസ്തകം ഒരു ഉദാഹരണമാണ്. വളരെ മനോഹരമായി ഈ പുസ്തകത്തില്‍ എങ്ങനെയാണ് ഫിലിം ലോഡ് ചെയ്യേണ്ടതെന്നും എങ്ങനെ ഫോട്ടോ എടുക്കണമെന്നുമൊക്കെ വിശദീകരിക്കുന്നു. കാമറയുടെ സാങ്കേതിക വിവരങ്ങളോടൊപ്പം മികച്ച ചിത്രങ്ങളെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. ഫോട്ടോ എടുക്കുമ്പോഴുള്ള കാലാവസ്ഥയുടെ സ്വാധീനം, തെളിച്ചമുള്ള ദിനത്തിലും മേഘാവൃതമായ അവസ്ഥയിലും മുറിക്കകത്തുമുള്ള പ്രകാശവ്യതിയാനങ്ങളെ, എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു. ഷേവിംഗ് ഉപകരണനിര്‍മാതാക്കളായ ഹാരീസ് പോലുള്ള ബ്രാന്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നതിനെ കുറിച്ചും ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ പരമാവധി ഉപയോഗം സാധ്യമാക്കാനുള്ള നുറുങ്ങുവിദ്യകള്‍ കൂടി പറഞ്ഞു തരുന്നു. കൈപ്പുസ്തകങ്ങളിലൂടെ ഉപയോക്താവുമായി വ്യക്തിബന്ധം സൂക്ഷിക്കുന്നത് മികച്ച ബിസിനസ് വളര്‍ച്ച സാധ്യമാക്കുന്നു. ഉപഭോക്താവിന് ഉല്‍പ്പന്നങ്ങളെക്കുറിച്ച് നല്ല ബോധം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഭാവിയില്‍ ആ ബ്രാന്‍ഡിനോട് കൂറു പ്രകടിപ്പിക്കും.

കാറുകളുടെ അറ്റകുറ്റപ്പണികളും സാങ്കേതിക പ്രശ്‌നങ്ങളും വിശദമായി പ്രതിപാദിക്കുന്ന പ്രസിദ്ധീകരണമാണ് ഹായ്ന്‍സ് കാര്‍ വര്‍ക്ക് ഷോപ്പ് കൈപ്പുസ്തകങ്ങള്‍. ഇവ വായിച്ചാല്‍ ക്ഷണനേരത്തിനുള്ളില്‍ കാറിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും നിരവധി അവഗണിക്കപ്പെടാവുന്ന കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നതുമായിരിക്കും. കാറിന്റെ എന്‍ജിന്‍ ഓയിലും മറ്റും എടുത്ത് അഴുക്കു പുരളരുതെന്നു കരുതുന്നവര്‍ ഒരു കാലഘട്ടം മുഴുവന്‍ കൈപ്പുസ്തകങ്ങള്‍ ഉപയോഗിച്ചിരുന്നു. അര നൂറ്റാണ്ടു കാലം ഉന്നതനിലവാരമുള്ള പ്രായോഗികവും സുഗ്രാഹ്യവുമായ സാങ്കേതിക ഉപദേശം ഹായ്ന്‍സ് നല്‍കുകയും ചെയ്തു. കമ്പനിയുടെ കൈപ്പുസ്തകം ഒരു ട്രാവല്‍ ഗൈഡ് പോലെ ഉപയോഗിക്കുന്നവരുണ്ടായിരുന്നു. ടെസ്റ്റിംഗ്, അറ്റകുറ്റപ്പണികള്‍ എന്നിവ സംബന്ധിച്ച് വിശദമായ വരകളും ഫോട്ടോഗ്രാഫുകളുമടങ്ങിയ കൈപ്പുസ്തകങ്ങളാണ് കമ്പനി നല്‍കുന്നത്. 1960-ല്‍ ജോണ്‍ ഹായ്ന്‍സ് എഴുതിയ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചെങ്കിലും ഔദ്യോഗിമായി പ്രസിദ്ധീകരണം വിപണിയിലെത്തുന്നത് 1966-ലാണ്. ആദ്യകാലത്ത് കഠിന സാങ്കേതിക പദങ്ങളാണ് ഇവയില്‍ ഉപയോഗിച്ചിരുന്നത്. ഇത് ആളുകളെ പുസ്തകത്തില്‍ നിന്ന് അകറ്റി. എന്നാല്‍ നീണ്ട ഇടവേളയ്ക്കു ശേഷം വൈവിധ്യപൂര്‍ണമായ വിഷയങ്ങളോടു കൂടി ഇവ വീണ്ടും വിപണിയിലെത്തിക്കാന്‍ പ്രസാധകര്‍ക്കു കഴിഞ്ഞു. വളര്‍ത്തുമൃഗ പരിപാലനം, കംപ്യൂട്ടര്‍, സംഗീതം, സിഫി തുടങ്ങിയ വിഷയങ്ങളിലായി രണ്ടായിരം കൈപ്പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഭാഷാപഠനം, കൗമാര പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന കൈപ്പുസ്തകങ്ങള്‍ വരെ ഇന്നു ലഭ്യമാണ്.

വളര്‍ത്തുമൃഗ പരിപാലനം, കംപ്യൂട്ടര്‍, സംഗീതം, സിഫി തുടങ്ങിയ വിഷയങ്ങളിലായി രണ്ടായിരം കൈപ്പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഭാഷാപഠനം, കൗമാര പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന കൈപ്പുസ്തകങ്ങള്‍ വരെ ഇന്നു ലഭ്യമാണ്

ചില ലഘുലേഖകള്‍ വാക്കുകളെപ്പോലും ഒഴിവാക്കിയിരിക്കുന്നു. സ്വീഡനില്‍ നിന്നുള്ള ഗാര്‍ഹികോപകരണ ഭീമനായ ഐകിയ ഇതിനുദാഹരണം. ഐകിയയുടെ വാക്കുകളിലൂടെയുള്ള നിര്‍ദേശങ്ങള്‍ എളുപ്പമാക്കാന്‍ കഴിയും വിധത്തില്‍ അതിന്റെ ഫര്‍ണിച്ചറുകള്‍ വിന്യസിക്കാനാകണം. എന്നാല്‍ മറ്റു ചിലര്‍ കമ്പനിയുടെ ചിത്രലിപി കണ്ട് അല്‍ഭുതസ്തബ്ധരാകുന്നു. ഒന്നിലധികം ഭാഷകളില്‍ കൈപ്പുസ്തകമിറക്കുമ്പോള്‍ വരുന്ന വലിയ ചെലവൊഴിവാക്കാന്‍ അവര്‍ സഹായിക്കുകയാണു ചെയ്യുന്നത്. ഐകിയയുടെ കൈപ്പുസ്തകങ്ങള്‍ രാജ്യാന്തരപ്രശസ്തിയാര്‍ജിച്ചത് 2015-ല്‍, പോള്‍ മിജക്‌സെനാര്‍ ഡിസൈന്‍ ഫാഷന്‍ പുരസ്‌കാരം നേടിയതോടെയാണ്. ഐകിയ സമാനതകളില്ലാത്ത സ്ഥിരതയും മനോഹരവുമായ കലാസൃഷ്ടിയാണെന്ന് പുരസ്‌കാരസംഘാടകനായ വിദഗ്ധ വിഷ്വല്‍ ഡിസൈനര്‍ പോള്‍ മിജക്‌സെനാര്‍ പ്രസ്താവിച്ചു. തിരിച്ചറിയപ്പെടാന്‍ തുടങ്ങിയതിനപ്പുറം 30 വര്‍ഷത്തോളം ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ബ്രാന്‍ഡാണതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐകിയയുടെ കൈപ്പുസ്തകങ്ങളുമായി ഏറെ സമയം മല്ലിടേണ്ട ആവശ്യം വരുന്നത് അതിന്റെ സൃഷ്ടി മോശമായതിനാലല്ല, ഉല്‍പ്പന്നം വളരെ സങ്കീര്‍ണമായതിനാലാണ്. ഐകിയ ലഘുലേഖ അടിസ്ഥാനപരമായി ഉപകരണത്തോടൊപ്പമാണ് തയാറാകുന്നത്. കൈപ്പുസ്തകങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളുടെയത്ര ജനപ്രീതി അവകാശപ്പെടാനാകില്ല. ലേഖകളില്‍ കറുപ്പ്- വെളുപ്പ് ദ്വിമാന ചിത്രീകരണങ്ങള്‍ ഒരു തടസമാകുന്നതിനു കാരണം ഉപകരണങ്ങള്‍ മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നതിനാലാണ്.

ഐകിയയ്ക്കു പുറത്ത്, അസംഖ്യം ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. അതിനര്‍ത്ഥം കൂടുതല്‍ സങ്കീര്‍ണമായ നിര്‍ദേശങ്ങള്‍ അര്‍ത്ഥമാക്കുന്നുവെന്നാണ്. പക്ഷേ, അതും മാറിക്കൊണ്ടിരിക്കും. യന്ത്രങ്ങളുടെ ശേഷി വളരെയധികം വര്‍ധിച്ചതോടെ ഉപയോക്താക്കള്‍ക്ക് കൈപ്പുസ്തകങ്ങള്‍ വായിക്കാതെ തന്നെ അവയെ കൂട്ടിയോജിപ്പിക്കാനാകുന്നു. ആവശ്യമായവ സമയബന്ധിതമായി നല്‍കാന്‍ യന്ത്രങ്ങള്‍ക്കു കഴിയുന്നു. ഉല്‍പ്പന്നങ്ങള്‍ നന്നായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ പലപ്പോഴും അവയുടെ കൂടെ ലഘുലേഖകള്‍ ഉണ്ടായിരിക്കില്ല. അതു കൊണ്ട് എന്താണു ചെയ്യുന്നതെന്ന കാര്യം അറിയേണ്ടതുമില്ല. ഇതൊരു വലിയ മാറ്റമാണ്. ഉപയോക്താക്കള്‍ ഉല്‍പ്പന്നത്തില്‍ നിന്ന് ഇനി കൂടുതലെന്തെങ്കിലും ചെയ്യാമെന്നു കരുതുന്നില്ലെന്ന് ബല്ലാര്‍ഡ് പറയുന്നു. ആപ്പിള്‍ ഐഫോണ്‍ നന്നാക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല നിര്‍മിക്കുന്നത്. കൈപ്പുസ്തകങ്ങളുമായി ബന്ധപ്പെട്ട ഒരു വസ്തുത അവരിപ്പോള്‍ എപ്പോള്‍വേണമെങ്കിലും പോകാവുന്ന സാഹചര്യത്തിലും ആരോഗ്യവും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുത്തണമെന്നതാണ്. ചില ഉപയോക്താക്കള്‍ക്ക് അത് അപരിചിതമായി തോന്നിയേക്കാം. എന്നാല്‍ ഉപകരണം പ്രവര്‍ത്തിക്കുമ്പോള്‍ ആളുകളെ സുരക്ഷിതരാക്കുകയെന്നത് നിര്‍മാതാവിന്റെ ചുമതലയാണ്.

ഇന്ന് കൈപ്പുസ്തകങ്ങളുടെ രൂപം മാറിയിരിക്കുന്നു. പലപ്പോഴും യൂ ട്യൂബ് വീഡിയോകളോ വെബ്‌സൈറ്റോ വഴി ഉപകരണങ്ങളുടെ സങ്കീര്‍ണതകള്‍ പഠിക്കാനാകുന്നു. വെബ്‌സൈറ്റുകളില്‍ സ്വതന്ത്രമായി കൂട്ടിച്ചേര്‍ക്കാവുന്ന റിപ്പയര്‍ ഗൈഡുകളും മറ്റും വന്നതോടെ ഇതിന്റെ ജനാധിപത്യ സ്വഭാവം വളര്‍ന്നിരിക്കുന്നു

ആഗോളവല്‍ക്കരണകാലത്ത് കൈപ്പുസ്തകങ്ങള്‍ ചെലുത്തുന്ന സ്വാധീനം എന്താണെന്നതാണ് മറ്റൊരു ഘടകം. ലോകമെമ്പാടുമുള്ള വിപണികളില്‍ ഉല്‍പ്പന്നങ്ങള്‍ പതിവായി വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് വിവിധ ഭാഷകളില്‍ കൈപ്പുസ്തകങ്ങള്‍ ഇറക്കേണ്ടി വന്നേക്കാം. ഇതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ അന്തിമഉപയോക്താവിന് ഉണ്ടാകാനിടയുള്ള ആശയക്കുഴപ്പവും അസ്വസ്ഥതയും ബ്രാന്‍ഡിനെ മോശമായി ബാധിച്ചേക്കാം. ആളുകളുടെ കൈപ്പുസ്തക ഉപയോഗത്തിലും കാര്യമായ മാറ്റം വന്നിരിക്കുന്നു. ഒരു ഉല്‍പ്പന്നത്തെക്കുറിച്ചുള്ള റെഫറന്‍സ് ഗൈഡുകള്‍ മാത്രമാണവര്‍ക്കിവ. വാങ്ങല്‍ പ്രക്രിയയുടെ ഭാഗമാണിവ. ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതിനു മുമ്പായി സാങ്കേതികസവിശേഷതകള്‍ പരിശോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗനിര്‍ദേശങ്ങളായി ഇവയെ ആശ്രയിക്കുന്നു. ഇന്ന് കൈപ്പുസ്തകങ്ങളുടെ രൂപം മാറിയിരിക്കുന്നു. പലപ്പോഴും യൂ ട്യൂബ് വീഡിയോകളോ വെബ്‌സൈറ്റോ വഴി ഉപകരണങ്ങളുടെ സങ്കീര്‍ണതകള്‍ പഠിക്കാനാകുന്നു. വെബ്‌സൈറ്റുകളില്‍ സ്വതന്ത്രമായി കൂട്ടിച്ചേര്‍ക്കാവുന്ന റിപ്പയര്‍ ഗൈഡുകളും മറ്റും വന്നതോടെ ഇതിന്റെ ജനാധിപത്യ സ്വഭാവം വളര്‍ന്നിരിക്കുന്നു. കമ്പനി കൈപുസ്തകങ്ങള്‍ക്കു പോലും അവരുടെ മൂല്യത്തിനൊത്ത ന്യായീകരണത്തിന് കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. ഇതരമേഖലകളിലെ നിക്ഷേപം എങ്ങനെ സംരക്ഷിക്കാമെന്നു നിര്‍ണയിക്കാന്‍ ഗൂഗിള്‍ അനലിറ്റിക്‌സ് പോലുള്ള ഉപകരണങ്ങള്‍ ബിസിനസുകള്‍ ടാപ്പ് ചെയ്യുന്നുണ്ട്.

ഭാവിയില്‍ ഇവയുടെ സാധ്യത സാങ്കേതികതയ്‌ക്കൊപ്പം വര്‍ധിക്കും. നിര്‍മിതബുദ്ധി, പ്രതീതിയാഥാര്‍ത്ഥ്യം തുടങ്ങിയവ ഇതിന് ഉപയോഗിക്കേണ്ടി വരും. ആളുകളുടെ സംശയങ്ങള്‍ക്ക് മുന്‍കൂട്ടി ഉത്തരം കണ്ടെത്താനും വേഗത്തിലുള്ള വിവരകൈമാറ്റത്തിനും നിര്‍മിതബുദ്ധി ഉപയോഗിക്കേണ്ട സാഹചര്യമുണ്ടാകും. കാലക്രമേണ ഉപഭോക്താക്കളുടെ അറിവു വര്‍ധിക്കുന്തോറും നിര്‍മിതബുദ്ധിയെ മേറ്റ ഡേറ്റയും ടാഗുകളും പിന്തള്ളാന്‍ തുടങ്ങും. ഇതിലൂടെ നിര്‍ദേശങ്ങള്‍ അടുക്കാന്‍ അനുവദിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗം സംബന്ധിച്ച പഠനത്തിലൂടെ ഉല്‍പ്പന്നവുമായി ഇടപെടാന്‍ കഴിയുന്നു. ഭാവിയിലെ കൈപ്പുസ്തകങ്ങള്‍ എങ്ങനെയുള്ളതാണെന്നു പരിശോധിക്കുന്നതില്‍ ശുഭാപ്തിവിശ്വാസിയാണെന്ന് ബല്ലാര്‍ഡ് പറയുന്നു. സങ്കീര്‍ണമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഉപയോക്താക്കള്‍ക്ക് അടിസ്ഥാനപരമായ അവശ്യകതകള്‍ ഉണ്ടാകുന്നില്ല. ഉല്‍പ്പന്നം വാങ്ങുന്നതില്‍ നിന്ന് ഉപയോക്താവ് പ്രതീക്ഷിക്കുന്നതും നിലനില്‍ക്കുന്നതുമായ കാര്യങ്ങളില്‍ അന്തരം എങ്ങനെയായാലും ഉണ്ടാകും. ഉല്‍പ്പന്നങ്ങള്‍ സ്വയം വികസിക്കുന്നതിനോടൊപ്പം കൈപ്പുസ്തകങ്ങളും അനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഈ അവസരത്തിലും തീരെ അവിചാരിതമായ ആവശ്യങ്ങള്‍ ഉടലെടുക്കുന്നു. അതെല്ലാം പരിഹരിക്കാന്‍ ഏറ്റവും മികച്ച സാങ്കേതിക വിദ്യയെ ആശ്രയിക്കേണ്ടി വരും.

Comments

comments

Categories: FK Special, Slider