വ്യാപാര പ്രശ്‌നങ്ങള്‍ യുഎസുമായി ചര്‍ച്ച ചെയ്യുന്നു: സുരേഷ് പ്രഭു

വ്യാപാര പ്രശ്‌നങ്ങള്‍ യുഎസുമായി ചര്‍ച്ച ചെയ്യുന്നു: സുരേഷ് പ്രഭു

പ്രധാന പ്രശ്‌നം മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി സംബന്ധിച്ചാണ്

ന്യൂഡെല്‍ഹി: ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുഎസുമായി ഇന്ത്യ സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് യുഎസ് വളരെ പ്രധാനപ്പെട്ട വ്യാപാര പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട, ഇടത്തരം കയറ്റുമതിക്കാരുടെ ബിസിനസുകള്‍ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമായുള്ള ഗ്ലോബ് ലിങ്കര്‍ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര മിച്ചം അമേരിക്കയുമായാണ്. അമേരിക്കയുമായുള്ള ബന്ധത്തെ വ്യാപാരം മാത്രമായി പരിമിതപ്പെടുത്താനാകില്ല. അത് വിവിധ തലത്തിലുള്ളതും തന്ത്രപ്രധാനവുമാണ്. അമേരിക്കയിലേക്ക് സ്റ്റീല്‍, അലുമിനിയം എന്നിവയുടെ കയറ്റുമതി നടത്തുന്നതില്‍ ഇന്ത്യ ഗണ്യമായ പങ്ക് വഹിക്കുന്നില്ല. യുഎസുമായി നിലനില്‍ക്കുന്ന പ്രധാന പ്രശ്‌നം മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി സംബന്ധിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ചിലാണ് സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവുമായി ഇറക്കുമതി തീരുവ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വര്‍ധിപ്പിച്ചത്. യുഎസിന്റെ ഈ നീക്കം പ്രധാനമായി ബാധിച്ചത് ചൈനയേയാണ്. 128യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം വരെ നികുതി ഉയര്‍ത്തി ചൈനയും തിരിച്ചടി നല്‍കിയിരുന്നു.

Comments

comments

Categories: Slider, Top Stories