ഗള്‍ഫ് മേഖലയിലെ വീഡിയോ സ്ട്രീമിംഗ് മേഖലയില്‍ 50% വളര്‍ച്ചയുണ്ടാകും

ഗള്‍ഫ് മേഖലയിലെ വീഡിയോ സ്ട്രീമിംഗ് മേഖലയില്‍ 50% വളര്‍ച്ചയുണ്ടാകും

പ്രാദേശിക വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റാര്‍സ്‌പ്ലേയാണ് വിപണിവിഹതത്തിന്റെ നല്ലൊരു ശതമാനവും കൈയാളുന്നത്

ദുബായ്: ഗള്‍ഫ് മേഖലയിലെ ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോ വിപണി(ഒടിടി) 2020 ആകുമ്പോഴേക്കും 50 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പഠനം. ആഗോള ഗവേഷണ സ്ഥാപനമായ ഐഎച്ച്എസ് മാര്‍ക്കിറ്റ് ആണ് പഠനം നടത്തിയത്. നിലവില്‍ പെയ്ഡ് ടിവി വിപണിയുടെ 25 ശതമാനം വരുമിത്.

നിലവില്‍ പ്രാദേശിക സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റാര്‍സ് പ്ലേയാണ് 26 ശതമാനം വിഹിതത്തോടെ ഒടിടി വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഈ രംഗത്തെ ആഗോള ഭീമനായ നെറ്റ് ഫഌക്‌സിന് 16 ശതമാനം മാത്രമാണ് വിപണി വിഹിതം. രണ്ടാം സ്ഥാനമാണ് നെറ്റ്ഫഌക്‌സിനുള്ളത്. ഐസിഐഫഌക്‌സ് 11 ശതമാനം വിപിണി വിഹിതത്തോടെ മൂന്നാം സ്ഥാനത്തുണ്ടെന്നും പഠനം പറയുന്നു.

നിലവില്‍ കമ്പനിയുടെ സിഇഒ പദവിയിലിരിക്കുന്ന മാസ് ഷേഖ് ആണ് 2015ല്‍ സ്റ്റാര്‍സ്‌പ്ലേക്ക് തുട്ടമിട്ടത്‌

ഓണ്‍ലൈന്‍ വിഡിയോ സബ്‌സ്‌ക്രിപ്ഷനുകളുടെ വളര്‍ച്ച അതിവേഗത്തിലാണെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. 2013നും 2022നും ഇടയ്ക്ക് ഈ സേവനത്തില്‍ 64.2 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച ഉണ്ടായേക്കാമെന്നാണ് സൂചന. ഈ കാലയളഴില്‍ ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍ അഞ്ച് ദശലക്ഷത്തിലധികമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മേഖലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നതും സ്റ്റാര്‍സ്‌പ്ലേക്ക് തന്നെയാണ്.

അടുത്തിടെയാണ് ഈ കമ്പനി 125 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിച്ചത്. ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷനുകള്‍ ഉള്‍പ്പടെ നിരവധി ഫീച്ചറുകളാണ് ഇവര്‍ അവതരിപ്പിച്ചത്. നിരവധി ടെലികമ്യൂണിക്കേഷന്‍ കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എത്തിസലാത്ത്, ഡ്യു, സൗദി ടെലികോം ഗ്രൂപ്പ്, ഊരെഡൂ ഗ്രൂപ്പ്, ഓറഞ്ച് ജോര്‍ദാന്‍, ഓറഞ്ച് ഈജിപ്റ്റ്, ഓറഞ്ച് മൊറോക്കോ തുടങ്ങിയ ടെലികോം കമ്പനികളുമായി ഇവര്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

നിലവില്‍ കമ്പനിയുടെ സിഇഒ പദവിയിലിരിക്കുന്ന മാസ് ഷേഖ് ആണ് 2015ല്‍ സ്റ്റാര്‍സ്‌പ്ലേക്ക് തുട്ടമിട്ടത്.

Comments

comments

Categories: Arabia