വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന റോഡ് തുറന്നു

വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന റോഡ് തുറന്നു

സ്‌റ്റോക്ക്‌ഹോം: യാത്ര ചെയ്യുമ്പോള്‍ തന്നെ കാറുകളുടെയും ട്രക്കുകളുടെയും ബാറ്ററി ചാര്‍ജ്ജാകുന്ന ലോകത്തിലെ ആദ്യ ഇലക്ട്രിഫൈഡ് റോഡ് സ്വീഡനില്‍ തുറന്നു. സ്വീഡന്റെ തലസ്ഥാന നഗരിയായ സ്റ്റോക്ക്‌ഹോമിലുള്ള രണ്ട് കിലോമീറ്റര്‍ ദൂരം വരുന്ന പൊതു നിരത്തിലാണ് ഈ സംവിധാനമുള്ളത്. 2030-ാടെ ഫോസില്‍ ഇന്ധനങ്ങളായ പെട്രോളും ഡീസലും പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യമാണു സ്വീഡനുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് നിരത്ത് ഇലക്ട്രിഫൈ ചെയ്തത്. 50 മീറ്ററുകളുള്ള ഓരോ സെക്ഷനുകളായി തരം തിരിച്ചിരിക്കുകയാണ് ഈ റോഡ്. വാഹനം നിറുത്തുമ്പോള്‍ വൈദ്യുതി ഡിസ്‌കണക്റ്റാവും. ഈ സംവിധാനത്തിലൂടെ വാഹനത്തിന്റെ ഊര്‍ജ്ജ ഉപഭോഗം കണക്കുകൂട്ടാന്‍ സാധിക്കും. ഒരു കിലോമീറ്റര്‍ ഇലക്ട്രിഫൈഡ് റോഡ് നിര്‍മിക്കാന്‍ ചെലവഴിച്ച തുക ഒരു മില്യന്‍ യൂറോയാണ്. ഇലക്ട്രിഫൈഡ് റോഡ് എന്നാണ് പേരെങ്കിലും ഉപരിതലത്തില്‍ വൈദ്യുതിയുണ്ടാവില്ല. പകരം രണ്ട് ട്രാക്കുകളാണു സ്ഥാപിച്ചിരിക്കുന്നത്. ഈ ട്രാക്കിലാണു വൈദ്യുതി.

Comments

comments

Categories: FK Special, Slider