ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ഉരുട്ടിക്കൊലയെന്ന് സംശയം

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ഉരുട്ടിക്കൊലയെന്ന് സംശയം

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയാണെന്ന് സംശയിക്കത്തക്ക വിധത്തിലുള്ള വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കാണിക്കുന്നത്.

മൂന്നാം മുറയ്ക്കായി ആയുധം ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് എത്തിക്കുന്ന വിധത്തിലുള്ളതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീജീത്തിന്റെ രണ്ട് തുടകളിലും ഒരുപോലെയുള്ള ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീജിനെ അറസ്റ്റ് ചെയ്ത അന്നുമുതല്‍ ഒന്‍പതാം തീയതി വരെയുള്ള മൂന്ന് ദിവസങ്ങളിലെ മര്‍ദനത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. തുടയിലെ ചതവ് ലാത്തി പോലുള്ള ഉരുണ്ട വസ്തുവിന്റെ പ്രയോഗത്തെ തുടര്‍ന്ന് ഉണ്ടായതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ മര്‍ദ്ദനം എങ്ങനെയായിരുന്നുവെന്ന് കണ്ടെത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ക്രൈം ബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: sreejith