സോണി ഹെഡ് ഫോണ്‍ , സ്പീക്കര്‍ ശ്രേണി വിപുലീകരിക്കുന്നു

സോണി ഹെഡ് ഫോണ്‍ , സ്പീക്കര്‍ ശ്രേണി വിപുലീകരിക്കുന്നു

ന്യൂഡെല്‍ഹി: ഓഡിയോ വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനായി സോണി ഇന്ത്യ പുതിയ ഹെഡ് ഫോണ്‍ ശ്രേണിയും എക്‌സ്ട്രാ ബാസ് വയര്‍ലെസ് സ്പീക്കര്‍ നിരയും അവതരിപ്പിച്ചു. ഉന്നതഗുണമേന്മയുള്ള ശബ്ദം നല്‍കാന്‍ പാകത്തിന് രൂപകല്‍പ്പന ചെയ്തവയാണ് ഈ ഹെഡ് ഫോണുകള്‍. വര്‍ധിച്ചു വരുന്ന ആവശ്യകത പരിഗണിച്ച് ഉപഭോക്താക്കളുടെ ഉയര്‍ന്ന സംഗീതാസ്വാദന ശീലങ്ങളെ തൃപ്തിപ്പെടുത്താനായി അനന്യമായ സവിശേഷതകളോടെയാണ് എക്‌സ്ട്രാ ബാസ് വയര്‍ലസ് സ്പീക്കര്‍ നിര കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നത്.

യാത്രയില്‍ ധരിക്കുന്ന ഹെഡ് ഫോണുകള്‍ക്ക് യഥാര്‍ത്ഥ വയര്‍ലസായ രൂപകല്‍പ്പന വളരെ പ്രധാനമാണ്. ലോകത്തിലെ ആദ്യത്തെ യഥാര്‍ത്ഥ്യ വയര്‍ലെസ് നോയ്‌സ് കാന്‍സലിംഗ് ഹെഡ് ഫോണായ ഡബ്ല്യൂഎഫ്-എസ്പി700എന്നില്‍ ഡിജിറ്റല്‍ നോയ്‌സ് കാന്‍സലിംഗ് സാങ്കേതിക വിദ്യയും സ്പ്ലാഷ് – പ്രൂഫ് രൂപകല്‍പ്പനയും ഇണക്കി ചേര്‍ത്തിരിക്കുന്നു. ഡബ്ല്യൂഎഫ്-എസ്പി700എന്‍, ഡബ്ലൂഐ-എസ്പി600എന്‍, ഡബ്ലൂഐ-എസ്പി500, ഡബ്ലൂഐസി300, ഡബ്ലൂഎച്ച്‌സിഎച്ച്400 ,ഡബ്ലൂഎച്ച്-സിഎച്ച്500 എന്നിവയിലെല്ലാം വണ്‍ടച്ച് കണക്റ്റിവിറ്റി, എന്‍എഫ്‌സി, ബ്ലൂ ടൂത്ത് എന്നിവയും ലഭ്യമാണ്. ഡബ്ല്യൂഎഫ്-എസ്പി700എന്‍ ,ഡബ്ലൂഐ-എസ്പി600എന്‍ എന്നീ ഹെഡ് ഫോണുകളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് സൗകര്യം കൂടി ചേര്‍ത്ത് കൂടുതല്‍ സ്മാര്‍ട്ടാക്കിയിരിക്കുന്നു. ഇത് ഓപ്ടിമൈസ് ചെയ്യാനുള്ള അപ്‌ഡേറ്റും ലഭ്യമാണ്.

സോണി അവരുടെ എക്‌സ്ട്രാ ബാസ് ശ്രേണിയില്‍ എസ്ആര്‍എക്‌സ് – എക്‌സ്ബി41, എസ്ആര്‍എക്‌സ് – എക്‌സ്ബി31 , എസ്ആര്‍എക്‌സ് -എക്‌സ്ബി21 എന്നീ മൂന്ന് പുതിയ പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ കൂടി ചേര്‍ത്ത് വിപുലീകരിച്ചു. സോണിയുടെ എക്‌സ്ട്രാ ബാസ് സ്പീക്കര്‍ വിപണിയില്‍ നേടിയ വളര്‍ച്ച പരിഗണിച്ചാണ് ഈ വിപുലീകരണം. ഇവ വാട്ടര്‍ പ്രൂഫ്, ഡസ്റ്റ് പ്രൂഫായ ഈ സ്പീക്കറുകള്‍ ഐപി 67 റേറ്റിംഗ് ഉള്ളവയാണ്. ഇനി കടല്‍ തീരത്തോ സ്വമ്മിംഗ് പൂളിന് അരികത്തോ പാര്‍ട്ടി നടത്തിയാല്‍ ഈ സ്പീക്കറുകള്‍ വെച്ചു ആഘോഷിക്കാം. പല തരത്തിലുള്ള 100 സ്പീക്കറുകള്‍ ബ്ലൂ ടൂത്ത് വഴി കണക്റ്റ് ചെയ്ത് ഒരു വയര്‍ലസ് പാര്‍ട്ടി ചെയിന്‍ സൃഷ്ടിക്കാം. പാര്‍ട്ടിക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനായി ഈ സ്പീക്കറുകളില്‍ ഓരോ താളവും കൂടുതല്‍ മിഴിവുള്ളതാക്കുന്ന ‘പാര്‍ട്ടി ബൂസ്റ്റര്‍’ സവിശേഷതയും ചേര്‍ത്തിരിക്കുന്നു. സ്പീക്കറുകളും ഹെഡ് ഫോണുകളും ഇന്ത്യയില്‍ ഉടനീളം എല്ലാ സോണി സെന്ററുകളിലും, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും ലഭിക്കും.

Comments

comments

Categories: Business & Economy