പെരുമ്പാവൂരില്‍ ഓടയില്‍ നിന്നും തലയോട്ടി കണ്ടെത്തി

പെരുമ്പാവൂരില്‍ ഓടയില്‍ നിന്നും തലയോട്ടി കണ്ടെത്തി

പെരുമ്പാവൂര്‍: നഗരമദ്ധ്യത്തിലെ ഓടയില്‍ നിന്നും തലയോട്ടി കണ്ടെത്തി. പഴയ ബിവറേജിനടുത്തുള്ള ഓട വൃത്തിയാക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 6.30നാണ് തലയോട്ടി കണ്ടെത്തുന്നത്. സമീപത്ത് കടകള്‍ നടത്തുന്ന വ്യാപാരികള്‍ ഓടയിലെ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിനായി മാലിന്യം നീക്കം ചെയ്യുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി തലയോട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് സര്‍ജനും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയ ശേഷം അന്വേഷണം ആരംഭിക്കുമെന്ന് പൊലിസ് അറിയിച്ചു.

Comments

comments

Categories: FK News
Tags: perumbavoor

Related Articles