നോട്ട് ക്ഷാമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ശിവരാജ്‌സിംഗ് ചൗഹാന്‍

നോട്ട് ക്ഷാമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ശിവരാജ്‌സിംഗ് ചൗഹാന്‍

ഭോപ്പാല്‍: രാജ്യത്ത് വീണ്ടും നോട്ട് ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. നോട്ട് നിരോധനത്തിന് മുമ്പ് 15,00,000 കോടി രൂപയുടെ നോട്ടുകളായിരുന്നു വിതരണം ചെയ്തിരുന്നതെന്നും പിന്നീട് ഇത് 16,50,000 കോടിയായി വര്‍ദ്ധിച്ചുവെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം എന്നിട്ടും നോട്ടിന് ക്ഷാമം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞു.

ഇപ്പോള്‍ ബാധിച്ചുകൊണ്ടിരിക്കുന്ന നോട്ട് ക്ഷാമത്തിന് പിന്നില്‍ കനത്ത ഗൂഢാലോചനയുണ്ട്. രാജ്യത്ത് 2000 രൂപാ നോട്ടുകള്‍ കിട്ടാക്കനിയാവുകയാണ്. ഒരു വിഭാഗം ആളുകള്‍ നോട്ടുകള്‍ പൂഴ്ത്തിവെക്കുന്നതിന്റെ ഫലമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

Comments

comments

Categories: FK News