ഇരുമ്പിന്റെ അംശം അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍

ഇരുമ്പിന്റെ അംശം അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍

ഏറ്റവും കൂടുതല്‍ ഇരുമ്പിന്റെ അംശം അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. ഒരു ദിവസത്തില്‍ ഒരാളിന്റെ ശരീരത്തില്‍ എത്തേണ്ട ഇരുമ്പിന്റെ അളവ് 18 മില്ലി ഗ്രാം ആണ്. അത് എത്രത്തോളം നമ്മുടെ ശരീരത്തില്‍ എത്തുന്നുണ്ട് ?. ധാതു രൂപത്തിലുള്ള ഇരുമ്പിന്റെ അംശം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്‌സിജന്‍ എത്തിക്കുന്നതിനും രക്തത്തിലെ രക്തകോശങ്ങളെ രൂപപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്. ശരീരത്തിലെ ഇരുമ്പിന്റെ അപര്യാപ്തത വിളര്‍ച്ചയ്ക്ക് കാരണമാവുന്നു. സ്ത്രീകളില്‍ ഇത് ആര്‍ത്തവ വിരാമ സാധ്യത കൂട്ടുന്നു.

1 ഷെല്‍ഫിഷ്.
മുത്തുചിപ്പി, ക്ലാമുകള്‍, കടുക്ക പോലുള്ളവയില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു.

2 ചീര.
പച്ചിലകളില്‍ ധരാളമായി ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി യുടെ നല്ലൊരു സ്രോതസ്സാണിത്.

3 കരള്‍ പോലുള്ള മത്സ്യ മാംസ്യങ്ങള്‍.
100 ഗ്രാം ഗോമാംസ കരളില്‍ 6.5 ഗ്രാം ഇരുമ്പാണ് അടങ്ങിയിട്ടുള്ളത്. ഇതില്‍ പ്രോട്ടീന്‍, ചെമ്പ്, സെലിനിയം എന്നിവയും അടങ്ങിയിട്ടുണ്ട്.

4 ചുവന്ന മാംസം.
ചുവന്ന മാംസം സംതൃപ്തവും പോഷകാഹാരവുമാണ്. ഇരുമ്പ് വളരെയധികം ഇതില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചുവന്ന മാംസത്തില്‍ 2.7 ഗ്രാം ഇരുമ്പിന്റെ അംശമാണ്.

5 മത്തങ്ങ വിത്തുകള്‍.
സ്വാദിഷ്ഠമായ ലഘു ഭക്ഷണമാണിത്. ഇരുമ്പിന്റെ സമൃദ്ധമായ ഉറവിടമാണിത്. 28 ഗ്രാം മത്തങ്ങ വിത്തില്‍ 4.2 ഗ്രാം ഇരുമ്പാണ് അടങ്ങിയിട്ടുള്ളത്. സിങ്ക് മാഗ്നീഷ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

6 ഇരുണ്ട ചോക്ലേറ്റ്.
ചോക്ലേറ്റ് പ്രേമികള്‍ക്ക് ഇത് നല്ല വാര്‍ത്തയാണ്. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ വളരെ അധികമാണ്. 7 മില്ലി ഗ്രാം വരെ ഇരുമ്പാണ് അടങ്ങിയിട്ടുള്ളത്. 45 ശതമാനം മുതല്‍ 69 ശതമാനം വരെ കാക്കോ സോളിഡും അടങ്ങിയിട്ടുണ്ട്.

7 ലെജിമുകള്‍.
സോയബീന്‍, ബീന്‍സ്, പയര്‍ എന്നിവയാണിത്. സസ്യാഹാരങ്ങളില്‍ ഇരുമ്പിന്റെ ഏറ്റവും മികച്ച സ്രോതസ്സാണിത്. 200 ഗ്രാം പയര്‍ വര്‍ഗങ്ങളില്‍ 6.6 മില്ലി ഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Comments

comments

Categories: Health