സ്‌കോള്‍ കേരള: ഡിസിഎ പരീക്ഷ മെയ് ഒമ്പത് മുതല്‍

സ്‌കോള്‍ കേരള: ഡിസിഎ പരീക്ഷ മെയ് ഒമ്പത് മുതല്‍

തിരുവനന്തപുരം: സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് (ഡിസിഎ) മൂന്നാം ബാച്ചിന്റെ പൊതു പരീക്ഷ മെയ് ഒമ്പതിന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് ഒമ്പത് മുതല്‍ 12 വരെ അതത് പഠന കേന്ദ്രങ്ങളിലും, തിയറി പരീക്ഷ മെയ് 16 മുതല്‍ 20 വരെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടക്കും.

http://www.scolekerala.orgഎന്ന വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ജനറേറ്റ് ചെയ്‌തെടുക്കുന്ന ചെലാനില്‍ പരീക്ഷാ ഫീസ് പിഴ കൂടാതെ ഈമാസം 25 മുതല്‍ 30 വരെയും 20 രൂപ പിഴയോടെ മെയ് ഒന്ന് മുതല്‍ മൂന്ന് വരെയും സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകള്‍ മുഖേന അടക്കാം. 700 രൂപയാണ് ആകെ പരീക്ഷ ഫീസ്. സ്‌കോള്‍ കേരള സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച് ഫീസ് ഒടുക്കിയ അസല്‍ ചെലാന്‍, സ്‌കോള്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിന്‍സിപ്പാള്‍മാര്‍ക്കാണ് അപേക്ഷിക്കേണ്ടത്. ഇന്റേണല്‍ പരീക്ഷയ്ക്ക് 40 ശതമാനം മാര്‍ക്കും സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത.

ഡിസിഎ ഒന്നും രണ്ടും ബാച്ചുകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ പരീക്ഷ ഫീസ് അടക്കാത്തവര്‍ക്കും മുന്‍ പരീക്ഷകളില്‍ നിര്‍ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി 2018 മെയിലെ പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ http://www.scolekerala.orgഎന്ന വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷനില്‍ ലഭിക്കും.

Comments

comments

Categories: Education

Related Articles