നോട്ട് ക്ഷാമം താത്കാലികമെന്ന് എസ്ബിഐ

നോട്ട് ക്ഷാമം താത്കാലികമെന്ന് എസ്ബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മേഖലകളില്‍ എടിഎമ്മുകളില്‍ പണം ലഭ്യമല്ലാതായതോടെ പ്രതികരണവുമായി എസ്ബിഐ രംഗത്ത്. ചെയര്‍മാന്‍ രജനീഷ് കുമാര്‍ സിന്‍ഹയാണ് മറുപടിയുമായെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണെന്നും ഏക പരിഹാരം ശരിയായ രീതിയില്‍ പണമിടപാട് നടത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ നിലവിലെ സാഹചര്യം താത്കാലികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News