കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്റെ കാരണം

കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്റെ കാരണം

കൊച്ചുകുട്ടികള്‍ എല്ലാം കിടക്കയില്‍ മൂത്രമൊഴിക്കുന്നവരാണ്. എന്നാല്‍ ചില കുട്ടികള്‍ മുതിര്‍ന്നതിന് ശേഷവും ഈ ശീലങ്ങള്‍ തുടരുന്നതായി കാണാം. ഇതിന് പല കാരണങ്ങളുണ്ട്.

  • ഉറക്കത്തിനിടയില്‍ നിയന്ത്രിക്കാനാവാതെയാണ് പല കുട്ടികളും മൂത്രമൊഴിക്കുന്നത്. പാരമ്പര്യമായി പല കുട്ടികളിലും ഒരു പ്രായം വരെ ഈ സ്വഭാവം കാണാറുണ്ട്.
  • ഉറക്കത്തിനിടയില്‍ എഴുന്നേല്‍ക്കുവാന്‍ കഴിയാത്തതിനാല്‍ പല കുട്ടികളും കിടക്കയില്‍ മൂത്രമൊഴിക്കുന്നു. ഇത്തരക്കാര്‍ വൈകാരികമായി അല്‍പം മനക്കട്ടി കുറഞ്ഞവരായിരിക്കും.
  • യൂറിനറി ഇന്‍ഫക്ഷന്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാവാം.
  • ഹോര്‍മോണിലെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടും ചില കുട്ടികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
  • കിടക്കുന്നതിന് മുമ്പായി കുട്ടികള്‍ക്ക് ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍ നല്‍കാതിരിക്കുകയാണ് നല്ലത്. കിടക്കുന്നതിന് മുമ്പായി ബാത്ത്‌റൂമില്‍ പോകുന്നത് ശീലിപ്പിക്കുക.

 

Comments

comments

Categories: Health