കറന്‍സി ക്ഷാമത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കറന്‍സി ക്ഷാമത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് ക്ഷാമം തിരിച്ചെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങളെ തകര്‍ത്തെറിഞ്ഞുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നീരവ് മോദി അടക്കമുള്ളവര്‍ രാജ്യത്തെ കൊള്ളയടിച്ച് രക്ഷപ്പെട്ടപ്പോള്‍ ഒന്നും മിണ്ടാതിരുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. രാജ്യത്തെ ജനങ്ങളുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ കവര്‍ന്നെടുത്ത് കുത്തക മുതലാളിമാരുടെ കൈകളില്‍ വെച്ചുകൊടുത്തതിനാലാണ് ഇന്ത്യാക്കാര്‍ ബാങ്കിന് വെളിയില്‍ വരി നില്‍ക്കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.

Comments

comments

Categories: FK News

Related Articles