റേഡിയോ ജോക്കി കൊലപാതക കേസില്‍ മുഖ്യ പ്രതി പിടിയില്‍

റേഡിയോ ജോക്കി കൊലപാതക കേസില്‍ മുഖ്യ പ്രതി പിടിയില്‍

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതക കേസില്‍ മുഖ്യ പ്രതികളിലൊരാളായ അപ്പുണ്ണി പിടിയിലായി. തമിഴ്‌നാട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പിടിയിലായ സംഘത്തിലെ പ്രധാനി അലിഭായിയുടെ സഹായി ആയിരുന്നു അപ്പുണ്ണി.

രണ്ടാഴ്ചയോളം ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു അപ്പുണ്ണി. രാജേഷിനെ ആക്രമിച്ചതില്‍ ഇയാള്‍ക്കു നേരിട്ടു പങ്കുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഖത്തറിലെ വ്യവസായിയായ അബ്ദുല്‍ സത്താറാണു രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായി നേരത്തെ മൊഴി നല്‍കിയിരുന്നു. മാര്‍ച്ച് 27 നാണ് മടവൂര്‍ ജംക്ഷനിലെ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നായിരുന്നു മരണം.

Comments

comments

Categories: More