എസ്പിപിയു ഇന്റര്‍നാഷണല്‍ സെന്ററില്‍  സിനോ ലാബ് സ്ഥാപിക്കാന്‍ പദ്ധതി

എസ്പിപിയു ഇന്റര്‍നാഷണല്‍ സെന്ററില്‍  സിനോ ലാബ് സ്ഥാപിക്കാന്‍ പദ്ധതി

പൂനെ: സാവിത്രിബായ് ഫൂലെ പൂനെ യൂണിവേഴ്‌സിറ്റി(എസ്പിപിയു) ഇന്റര്‍നാഷണല്‍ സെന്ററില്‍ സോഷ്യല്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് (സിനോ) ലാബ് സ്ഥാപിക്കാന്‍ പദ്ധതി. സംരംഭകര്‍ക്ക്, പ്രത്യേകിച്ച് വനിതാ സംരംഭകര്‍ക്ക് ഒരു പ്ലാറ്റ്‌ഫോം നല്‍കുകയാണ് ലക്ഷ്യം. ആശയരൂപീകരണം, ഇന്നൊവേറ്റീവ് ആശയങ്ങളുടെ വികസനം, സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കാണല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പ്ലാറ്റ്‌ഫോമായിരിക്കുമിതെന്ന് എസ്പിപിയു ഇന്റര്‍നാഷണല്‍ സെന്റര്‍ ഡയറക്റ്റര്‍ വിജയ് ഖാരെ പറഞ്ഞു. ക്ലീന്‍ ഇന്ത്യ പ്രചാരണ പരിപാടി പ്രമോട്ട് ചെയ്യുന്നതിനുള്ള ആശയങ്ങള്‍ രൂപീകരിക്കുക, മനുഷ്യാധ്വാനം ഉപയോഗപ്പെടുത്തുന്ന തോട്ടിപ്പണി പോലുള്ള ജോലികള്‍ക്ക് ബദലായ ടെക്‌നോളജികള്‍ അവതരിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഗോള തലത്തില്‍ നടപ്പിലാക്കുന്ന ദ സോഷ്യല്‍ ഇന്നൊവേഷന്‍ ഫോര്‍ ലോക്കല്‍ ഇന്ത്യ ആന്‍ഡ് ഇസ്രയേലി കമ്യൂണിറ്റീസ് ആന്‍ഡ് ഗ്രാജുവേറ്റ് എന്‍ട്രപ്രണേഴ്‌സ് (സിലിസ്)എന്ന പദ്ധതിക്കുകീഴില്‍ യൂറോപ്യന്‍ കമ്മീഷനാണ് ലാബ് നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്. തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്നൊവേഷന്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന വിവിധ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കാന്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ തയാറാണെന്ന് വിജയ് ഖാരെ പറഞ്ഞു. ആഗോളതലത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ കമ്മീഷന്‍ ഭുവനേശ്വറിലെ കലിംഗാ ഇന്‍സ്റ്റിറ്റ്്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെകേ്‌നോളജി, മുംബൈയിലെ പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ഉള്‍പ്പെടെ ഇന്ത്യയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ സെന്റര്‍ ഇന്ന് സംരംഭകത്വ വിഷയത്തില്‍ ശില്‍പ്പശാലകളും ബിസിനസ് കണ്‍സള്‍ട്ടേഷന്‍സ്, വിജ്ഞാന കൈമാറ്റം എന്ന വിഷയങ്ങളില്‍ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പരിപാടികളില്‍ ആഗോള തലത്തില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. ലോകമെമ്പാടും സാമൂഹികമായ സഹകരണങ്ങളില്‍ അധിഷ്ഠിതമായ ഒരു അന്തരീഷം രൂപീകരിക്കുകയെന്നതാണ് പത്ത് ദശലക്ഷം യൂറോ മൂല്യം വരുന്ന സിലിസ് പ്രൊജക്റ്റിന്റെ ലക്ഷ്യം.

Comments

comments

Categories: More