ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്ത ആപ്പുകളും വെബ്‌സൈറ്റുകളും  കാണാനും നിയന്ത്രിക്കാനും അവസരം

ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്ത ആപ്പുകളും വെബ്‌സൈറ്റുകളും  കാണാനും നിയന്ത്രിക്കാനും അവസരം

കേംബ്രിഡ്ജ് അനലിറ്റിക വിവാദത്തിന്റെ ചുവടുപിടിച്ചാണ് നടപടി

ബെംഗളൂരു: പ്ലാറ്റ്‌ഫോം വഴി ലോഗിന്‍ ചെയ്ത ആപ്പുകളും വെബ്‌സൈറ്റുകളും കാണാന്‍ അവസരം നല്‍കികൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഏതൊക്കെ ആപ്ലിക്കേഷനുമായി പങ്കുവെക്കണമെന്നതില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുകയാണ് ഫേസ്ബുക്ക്. സന്ദര്‍ശിച്ച ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും വിവരങ്ങള്‍ കാണുന്നതിനു പുറമെ ആവശ്യമെങ്കില്‍ ഇവയ്ക്ക്് അനുവദിച്ച പെര്‍മിഷനുകള്‍ റദ്ദാക്കാനുമുള്ള സൗകര്യവും കമ്പനി നല്‍കുന്നുണ്ട്. സമ്മതിദായകരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക വഴി ദശലക്ഷക്കണക്കിന് ഫോസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്പനിയുടെ നടപടി.

ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായി സംരംക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കമ്പനി മനസിലാക്കുന്നു. വിവരങ്ങള്‍ പങ്കുവെക്കാന്‍ ഉപഭോക്താവ് ആഗ്രഹിക്കുന്ന ആപ്ലിക്കേഷന്‍/വെബ്‌സൈറ്റുമായി മാത്രം അവ പങ്കുവെക്കാനുള്ള ഉപഭോക്താവിനെ സഹായിച്ചുകൊണ്ട് ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും മേലുള്ള നിയന്ത്രണം എളുപ്പമാക്കുന്നതാണ് പുതിയ സേവനം. ഫേസ്ബുക്കുമായി ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആപ്പ്/വെബ്‌സൈറ്റ് എന്നിവ എപ്പോള്‍ വേണമെങ്കിലും വിച്ഛേദിക്കാവുന്നതാണെന്ന് കമ്പനി വ്യക്തമാക്കി.

 

Comments

comments

Categories: Tech