കൊച്ചി: മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തുന്ന ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെ പ്രവര്‍ത്തനം ഫലം പുറത്തുവിട്ടു. കമ്പനിയുടെ ആകെ ആസ്തി ഇക്കാലയളവില്‍ 2238 കോടിയായി വര്‍ധിച്ചു. വായ്പ അനുവദിക്കുന്നതിലുണ്ടായ വളര്‍ച്ചയാണ് മികച്ച പ്രകടനം നടത്തുന്നതില്‍ കമ്പനിക്ക് ഗുണകരമായത്.
2017-18 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ മൊത്തലാഭം 11.1 കോടിയില്‍ നിന്നും 21.5 കോടിയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരത്യം ചെയ്യുമ്പോള്‍ 93.7 ശതമാനമാണ് മൊത്തലാഭത്തിലെ വര്‍ധന. ആകെ വരുമാനം 79.8 കോടിയില്‍ നിന്നും 48.9 ശതമാനം വര്‍ധനയോടെ 118.80 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
ഇക്കാലയളവില്‍ ആകെ വിതരണം ചെയ്ത തുക 51.8ശതമാനം വര്‍ദ്ധനയോടെ 1969.6 കോടിയായി. ഉപഭോക്തൃ നിര 35.9 ശതമാനം ഉയര്‍ന്ന് 5.7 ലക്ഷമായി. പ്രതി ഓഹരി വരുമാനം 21.9 രൂപയില്‍ നിന്നും 36.4 രൂപയായി. മൊത്ത ആസ്തി 1439.7 കോടിയില്‍ നിന്നും 2238 കോടിയായി. കിട്ടാക്കടം 4.6 ശതമാനമായി താഴുകയും ചെയ്തു. കഴിഞ്ഞ 5 വര്‍ഷമായി 26.5 ശതമാനമെന്ന വാര്‍ഷിക വളര്‍ച്ച മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് കൈവരിക്കുന്നുണ്ടെന്ന് മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് എംഡി തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
201-18 സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. ആകെ വരുമാനം 40.1% ഉയര്‍ന്ന് 398.1 കോടിയായി. 2016-17ല്‍ ഇത് 284.2 കോടിയായിരുന്നു. 2017-18 മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് നികുതിയൊടുക്കിയതിന് ശേഷം 53.7 കോടി രൂപ ലാഭം നേടി. 2016-17ല്‍ ഇത് 30.1 കോടി മാത്രമായിരുന്നു. ലാഭത്തിലെ വളര്‍ച്ച 78.4% ആണ്