ഈ കാലവര്‍ഷം 97 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

ഈ കാലവര്‍ഷം 97 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

കാലവര്‍ഷം ഇക്കുറി തിമിര്‍ത്തു പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. 97 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഇത് ഇന്ത്യയുടെ കാര്‍ഷിക വ്യവസ്ഥയെ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ജൂണ്‍-സെപ്തംബര്‍ മാസങ്ങളിലെ മഴയുടെ തോത് 73 ശതമാനത്തോളം വരുമെന്നാണ് കരുതുന്നത്. പസഫിക് സമുദ്രത്തിലെ ഇപ്പോഴുള്ള കൂടിയ താപനില, കാലവര്‍ഷത്തില്‍ മഴയ്ക്കു കാരണമാകുന്ന എല്‍നിനോ പ്രതിഭാസം കൊണ്ടു വരുന്നതിന് ഇടയാക്കും. സാധാരണ ഗതിയില്‍ 42 ശതമാനം മഴയാണ് ജൂണ്‍-സെപ്തംബര്‍ മാസങ്ങളില്‍ ലഭിക്കുക. 96 ശതമാനം മുതല്‍ 104 ശതമാനം വരെ ലഭിക്കുന്ന മഴ സാധാരണ മഴലഭ്യതയായാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ മൊത്തം കണക്കനുസരിച്ച് രണ്ടു വര്‍ഷത്തോളമായി കൃഷിയ്ക്കാവശ്യമായ മഴ ലഭിക്കുന്നുണ്ട്. കേരളത്തില്‍ മേയ് അവസാന വാരമോ ജൂണ്‍ ഒന്നിനോ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

 

 

 

 

Comments

comments

Categories: FK News