വേനല്‍ക്കാലം, അമിതഭാരം കുറയ്ക്കാന്‍ ഇതാണ് മികച്ച സമയം

വേനല്‍ക്കാലം, അമിതഭാരം കുറയ്ക്കാന്‍ ഇതാണ് മികച്ച സമയം

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയം വേനല്‍ക്കാലമാണ്. അതിന് നിങ്ങള്‍ക്കാവശ്യമായതെല്ലാം ഈ സമയത്ത് ലഭ്യമാകുമെന്നതു തന്നെ കാര്യം. വേഗത്തില്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നുവെങ്കില്‍ ഈ അഞ്ച് കാര്യങ്ങള്‍ പിന്തുടരാം

തണ്ണിമത്തനും നാരങ്ങയും

വേനല്‍ക്കാലമായതിനാല്‍ ദാഹമകറ്റാന്‍ തണ്ണിമത്തന്‍ പോലുള്ള ജലാംശം നിറഞ്ഞ ഭക്ഷണം കഴിക്കാം. ഇത് വയറു നിറയുന്നതിനിടയാക്കുകയും ആവശ്യത്തിന് കലോറി ശരീരത്തിന് നല്‍കുകയും ചെയ്യും. എന്നാല്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ ഭാരം കുറയുന്നു. സ്‌ട്രോബെറി, ബ്ലൂബെറി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഗ്രീന്‍ ടീ

വേനല്‍ക്കാലത്ത് തണുപ്പിച്ച ഗ്രീന്‍ ടീ യും നാരങ്ങാവെള്ളവുമൊക്കെ ശീലമാക്കണം. അല്‍പം തേന്‍ ചേര്‍ത്തു കഴിക്കുന്നത് ഇരട്ടി ഗുണം നല്‍കും. നാരങ്ങ അമിതഭാരം നീക്കുന്നതിന് അത്യുത്തമമാണ്. ഇത് ചര്‍മ്മത്തെ മനോഹരമാക്കുകയും ചെയ്യും.

സാലഡ്

തണുപ്പിച്ച സാലഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വറുത്ത ഭക്ഷണ സാധനങ്ങള്‍ പാടേ ഉപേക്ഷിച്ച് വെള്ളരിക്ക, തക്കാളി, മല്ലിയില എന്നിവ സാലഡാക്കി മാറ്റി കഴിക്കാം.

പകല്‍ സമയം

വേനല്‍ക്കാലത്ത് പകല്‍സമയം കൂടുതലായിരിക്കും. വ്യായാമം ചെയ്യുന്നതിനും നടക്കുന്നതിനുമെല്ലാം സമയം ലഭിക്കും. സൂര്യ പ്രകാശം കൂടുതല്‍ ആരേഗ്യം നല്‍കുന്നത് ഉപകരിക്കും. പകല്‍ സമയത്ത് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് കൊണ്ട് ഫാറ്റ് തങ്ങിനില്‍ക്കാനും ഇട വരുന്നില്ല.

വെള്ളം കുടിക്കുക

ചൂട് അധികമാവുമ്പോള്‍ ധാരാളം വെള്ളം കുടിക്കാന്‍ കഴിയും. മാത്രമല്ല, ഇത് ശരീരത്തിലെ ഷുഗറിന്റെ അളവ് കുറച്ച് ആരോഗ്യത്തെ കാത്തു സൂക്ഷിക്കും. ധാരാളം വെള്ളം കുടിക്കുന്നത് അധികമുള്ള കൊഴുപ്പിനെ നീക്കം ചെയ്യും.

 

Comments

comments

Categories: Health