മദ്യ കമ്പനിയായ വെതര്‍സ്പൂണ്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു

മദ്യ കമ്പനിയായ വെതര്‍സ്പൂണ്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു

ലണ്ടന്‍: യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യ കമ്പനിയായ വെതര്‍സ്പൂണ്‍ (JD Wetherspoon plc) സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നതായി അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാപനത്തിന്റെ മുഖ്യകാര്യാലയവും, 900-ത്തോളം വരുന്ന മദ്യശാലകളും അവരുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എക്കൗണ്ടുകള്‍ നീക്കം ചെയ്യുകയാണെന്ന് അറിയിച്ചു. സമീപകാലത്ത് നവമാധ്യമ സ്ഥാപനങ്ങള്‍ വ്യക്തികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായുള്ള വാര്‍ത്തയും, സോഷ്യല്‍ മീഡിയയുടെ അടിമപ്പെടുത്തുന്ന പ്രകൃതവുമാണ് തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നു വെതര്‍സ്പൂണിന്റെ ചെയര്‍മാന്‍ ടിം മാര്‍ട്ടിന്‍ പറഞ്ഞു.

നവമാധ്യമങ്ങള്‍ വിജയകരമായ ബിസിനസിന് അത്യാവശ്യ ഘടകമാണെന്ന പരമ്പരാഗത ധാരണ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ടിം പറഞ്ഞു. ആശയവിനിമയത്തിനായി വെതര്‍സ്പൂണിന്റെ ഉടമസ്ഥതയിലുള്ള മാഗസിനും, വെസ്‌ബൈറ്റും ഉപയോഗിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതിനു പുറമേ മദ്യശാലകളുടെ മാനേജര്‍മാരുമായി വിനിമയം നടത്താനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വെതര്‍സ്പൂണിന് ഒരു ലക്ഷത്തിലേറെ ഫേസ്ബുക്ക് ഫോളോവേഴ്‌സുണ്ട്. ട്വിറ്ററില്‍ 44,000-ും ഇന്‍സ്റ്റാഗ്രാമില്‍ 6,000-ും ഫോളോവേഴ്‌സുമുണ്ട്.

Comments

comments

Categories: FK Special, Slider