മക്ക മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജി വെച്ചു

മക്ക മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജി വെച്ചു

ഹൈദരാബാദ്: മക്ക മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി മണിക്കൂറുകള്‍ക്കകം രാജിവെച്ചു. എന്‍ഐഎ കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡിയാണ് എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള വിധി പറഞ്ഞ ശേഷം രാജി വെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.

വിധി പറഞ്ഞതിന് പിന്നാലെ ജഡ്ജി അവധിക്ക് അപേക്ഷിക്കുകയും പിന്നീട് ആന്ധ്ര പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രാജി സമര്‍പ്പിക്കുകയുമായിരുന്നു. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ച് പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടതായി വിധിയുണ്ടായത്. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള മക്ക മസ്ജിദില്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ സ്‌ഫോടനത്തെ തുടര്‍ന്നുള്ള കേസിനാണ് ഇതോടെ അവസാനം കുറിക്കുന്നത്. ഓന്‍പത് പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ലോക്കല്‍ പൊലിസും പിന്നീട് സിബിഐയും അന്വേഷണം നടത്തി. വിവിധ ഭീകരസംഘടനകളുടെ പങ്കാണ് ആദ്യം സംശയിക്കപ്പെട്ടിരുന്നതെങ്കിലും പിന്നീട് അസീമാനന്ദയുടെ നേതൃത്വത്തിലുള്ള അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദ സംഘടയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

Comments

comments

Categories: FK News
Tags: mecca-masjid