ആര്‍ത്തവ ദിനങ്ങളിലെ വേദനയകറ്റാം

ആര്‍ത്തവ ദിനങ്ങളിലെ വേദനയകറ്റാം

ആര്‍ത്തവ ദിനങ്ങളിലെ വയറുവേദനയാണ് മിക്ക പെണ്‍കുട്ടികളുടേയും പ്രശ്‌നം. ചൂടുവെള്ളം കൊണ്ടും തലയിണ കൊണ്ടും ശരീരം മൊത്തം പിടിച്ചിട്ടും വേദന മാറാത്തവരാണ് ഭൂരിഭാഗവും. വയറിലും നടുവിനുമുള്ള വേദന മാറ്റണമെങ്കില്‍ ആര്‍ത്തവ ദിനങ്ങളില്‍ മാത്രം ശ്രദ്ധ കൊടുത്താല്‍ പോരാ. ദൈനംദിന ജീവിതത്തില്‍ മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കൂ.

ഡാര്‍ക്ക് ചോക്ലേറ്റ്

ചോക്ലേറ്റ് ശീലമാക്കുന്നത് നല്ലതാണ്. ആര്‍ത്തവ സമയത്ത് ചോക്ലേറ്റിന്റെ ഒരു ചെറിയ ബാര്‍ കഴിക്കാം. ഇത് മസിലുകള്‍ക്ക് ബലം നല്‍കുകയും വയറിലെ വേദന അകറ്റുകയും ചെയ്യും.

മത്സ്യം

ചെമ്പല്ലി വര്‍ഗ്ഗത്തില്‍പെട്ട മത്സ്യം കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതു കൊണ്ട് ഇവ വേദന അകറ്റുന്നു. ആഴ്ച്ചയില്‍ രണ്ടു തവണയെങ്കിലും ഇത് ശീലമാക്കിയാല്‍ ആര്‍ത്ത സമയത്തെ വേദന അകറ്റാനാകും.

പൈനാപ്പിള്‍

ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് പൈനാപ്പിള്‍. ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ മസിലിന് അയവ് നല്‍കുകയും വേദന അകറ്റുകയും ചെയ്യും. ജ്യൂസടിച്ചോ ചെറിയ കഷണങ്ങളാക്കിയോ ഭക്ഷിക്കാം. വയറു വീര്‍ക്കുന്നതില്‍ നിന്നും വ്യത്യാസമുണ്ടാകും.

നേന്ത്രപ്പഴം

ആര്‍ത്തവ ദിനങ്ങളിലെ വേദന അകറ്റുന്നതിന് നേന്ത്രപ്പഴം നല്ലതാണ്. ഒന്നാമത്തെ ദിവസം വ്യായാമങ്ങള്‍ ചെയ്യുകയും രണ്ടാമത്തെ ദിവസം പഴം കഴിക്കുകയും ചെയ്യുക. ഇത് വേഗത്തില്‍ വേദനയകറ്റും.

 

Comments

comments

Categories: Health