ഹോണ്ട എക്‌സ്-എഡിവി ഇന്ത്യയില്‍ പേറ്റന്റ് നേടി

ഹോണ്ട എക്‌സ്-എഡിവി ഇന്ത്യയില്‍ പേറ്റന്റ് നേടി

ഹോണ്ടയുടെ ഇറ്റലിയിലെ ഗവേഷണ വികസന വിഭാഗമാണ് സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തത്

ന്യൂഡെല്‍ഹി : എക്‌സ്-എഡിവി എന്ന മോട്ടോ സ്‌കൂട്ടറിന് ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യയില്‍ പേറ്റന്റ് നേടി. ഓണ്‍ റോഡിലും ഓഫ് റോഡിലും ഉപയോഗിക്കാന്‍ കഴിയുന്നതാണ് 2016 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ഹോണ്ട എക്‌സ്-എഡിവി. ഇന്ത്യയില്‍ രണ്ട് ഓള്‍-ന്യൂ ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഹോണ്ടയുടെ ഇറ്റലിയിലെ ഗവേഷണ വികസന വിഭാഗമാണ് എക്‌സ്-എഡിവി രൂപകല്‍പ്പന ചെയ്തത്. റഗ്ഗഡ് സ്റ്റൈലിംഗ്, സിവിടി ഗിയര്‍ബോക്‌സ്, മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, അഞ്ച് തരത്തില്‍ ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, 910 എംഎം അലുമിനിയം ഹാന്‍ഡില്‍ബാര്‍, ഹാന്‍ഡ് ഗാര്‍ഡുകള്‍ എന്നിവ സ്‌കൂട്ടറിന്റെ ആകര്‍ഷക ഘടകങ്ങളാണ്. സീറ്റിനടിയില്‍ 21 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ് ലഭിച്ചു. ഫുള്‍ ഫേസ് ഹെല്‍മെറ്റ് സൂക്ഷിക്കാം.

ഡി, എസ് എന്നീ രണ്ട് ഓട്ടോമാറ്റിക് റൈഡിംഗ് മോഡുകളിലാണ് ഹോണ്ട എക്‌സ്-എഡിവി വരുന്നത്. റൈഡറുടെ ഇഷ്ടാനുസരണം പവര്‍ ക്രമീകരിക്കുന്നതിന് എസ് മോഡിന് മൂന്ന് അഡീഷണല്‍ ലെവല്‍ നല്‍കിയിട്ടുണ്ട്. ഫുള്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ അനുവദിക്കുന്നതാണ് എംടി മോഡ്.

ഡി, എസ് എന്നീ ഓട്ടോമാറ്റിക് റൈഡിംഗ് മോഡുകളിലാണ് ഹോണ്ട എക്‌സ്-എഡിവി വരുന്നത്. ഇന്ത്യയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ 7-8 ലക്ഷത്തിന് മുകളിലായിരിക്കും വില

745 സിസി എന്‍ജിനാണ് ഹോണ്ട എക്‌സ്-എഡിവി സ്‌കൂട്ടറിന് കരുത്തേകുന്നത്. 52.8 എച്ച്പിയാണ് പവര്‍. ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. ഹോണ്ട എക്‌സ്-എഡിവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി പേറ്റന്റ് നേടി എന്നുവേണം മനസ്സിലാക്കാന്‍. ഇന്ത്യയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ 7-8 ലക്ഷത്തിന് മുകളിലായിരിക്കും വില.

Comments

comments

Categories: Auto