സര്‍ക്കാരിന്റെ താക്കീത്; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

സര്‍ക്കാരിന്റെ താക്കീത്; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തുടര്‍ന്നുവന്ന സമരം അവസാനിപ്പിച്ചു. നാല് ദിവസമായി തുടര്‍ന്നുവന്ന പണിമുടക്ക് ഇന്നലെ ആരോഗ്യമന്ത്രി കെകെ ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്. സമരം തുടര്‍ന്നാല്‍ ഡോക്ടര്‍മാരെ പുറത്താക്കുമെന്ന സര്‍ക്കാരിന്റെ താക്കീതിനെ തുടര്‍ന്നായിരുന്നു സമരത്തിന് വിരാമമായത്.

മുന്നറിയിപ്പ് കൂടാതെയുള്ള സമരത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ തന്നെ ചര്‍ച്ചയ്ക്കായി മുന്നോട്ട് വരികയായിരുന്നു. സമരത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ഇന്നലെ രാവിലെ പ്രഖ്യാപിച്ചിരുന്നു. ആര്‍ദ്രം പദ്ധതിയുമായും വൈകുന്നേരത്തെ ഒപിയുമായും സഹകരിക്കുമെന്ന് സമരം ചെയ്ത ഡോക്ടര്‍മാര്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. രോഗികളുടെ വര്‍ധനയുള്ള കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ വിന്യസിക്കുമെന്ന് മന്ത്രിയും അറിയിച്ചു. ആര്‍ദ്രം പദ്ധതിയെ സംബന്ധിച്ച ഡോക്ടര്‍മാരുടെ ആശങ്കകള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കും. അതേസമയം ഉച്ചയ്ക്ക് ശേഷവും ഒപി വേണമെങ്കില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ അഞ്ച് ഡോക്ടര്‍മാര്‍ എങ്കിലും വേണമെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നത്. ഇതിലേക്കായി മൂന്ന് ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി തുടരുന്നതിനിടെയായിരുന്നു ഡോക്ടര്‍മാര്‍ സമരത്തിലേക്ക് കടന്നത്.

Comments

comments

Categories: FK News

Related Articles