വേനല്‍ക്കാലത്ത് പുരുഷന്മാര്‍ ശീലമാക്കേണ്ട എണ്ണകള്‍

വേനല്‍ക്കാലത്ത് പുരുഷന്മാര്‍ ശീലമാക്കേണ്ട എണ്ണകള്‍

 

വേനല്‍ക്കാലത്ത് തലമുടിയില്‍ എണ്ണ പുരട്ടുവാന്‍ മടിയുള്ളവരാണ് ഒട്ടുമിക്കവരും. എന്നാല്‍ തലയോട്ടി വരണ്ടു പോകാതിരിക്കാന്‍ എണ്ണ പുരട്ടുന്നത് ആവശ്യവുമാണ്. ഇതാ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചില എണ്ണകള്‍.

അവക്കാഡോ എണ്ണ

വിറ്റാമിന്‍ എ,ബി,ഡി,ഇ എന്നിവ ധാരാളം അടങ്ങിയതാണ് അവക്കാഡോ ഓയില്‍. മുടിയെ മൃദുലമാക്കുന്നതിന് ഇത് സഹായിക്കും. മുടി വളരുന്നതിനും മുടിയുടെ വരള്‍ച്ച മാറുന്നതിനും നല്ലതാണ്.

വെളിച്ചെണ്ണ

എല്ലാ തരത്തിലുള്ള മുടിക്കാര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന എണ്ണയാണ് വെളിച്ചെണ്ണ. മുടി വളര്‍ച്ചയ്ക്കും താരന്‍ നീക്കുന്നതിനുമെല്ലാം അത്യുത്തമം.

ആല്‍മണ്ട് ഓയില്‍

മുടികൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ക്ക് ശീലമാക്കാവുന്ന എണ്ണയാണ് ഇത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മുടിക്കാവശ്യമീായ പോഷണങ്ങള്‍ ആല്‍മണ്ട് ഓയിലിലൂടെ ലഭിക്കും. ആല്‍മണ്ട് ഓയില്‍ പുരട്ടിയ ശേഷം മുടി കഴുകിയാല്‍ അഴുക്ക് വേഗത്തില്‍ നീങ്ങിക്കിട്ടും.

ഒലിവ് ഓയില്‍

നല്ലൊരു കണ്ടീഷണറാണ് ഒലിവ് ഓയില്‍. മൃദുലമായ മുടിയുള്ളവര്‍ക്ക് ഇത് യോജിക്കും. തലയോട്ടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

 

Comments

comments

Categories: Health