ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ വില വര്‍ധിപ്പിച്ചു

ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ വില വര്‍ധിപ്പിച്ചു

അതേസമയം പുതിയ ചില ഫീച്ചറുകള്‍ ഫോഡ് ഇക്കോസ്‌പോര്‍ടില്‍ നല്‍കി

ന്യൂഡെല്‍ഹി : സബ്‌കോംപാക്റ്റ് എസ്‌യുവിയായ ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ വില വര്‍ധിപ്പിച്ചു. 20,500 രൂപ വരെയാണ് വില വര്‍ധന. ബേസ് പെട്രോള്‍ മോഡലിന് 7.82 ലക്ഷം രൂപയും ടോപ് ഡീസല്‍ വേരിയന്റിന് 11.04 ലക്ഷം രൂപയുമാണ് പുതിയ ഡെല്‍ഹി എക്‌സ് ഷോറൂം വില. എന്നാല്‍ ഡീസല്‍ ടൈറ്റാനിയം മാന്വല്‍ വേരിയന്റിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. 9.99 ലക്ഷം രൂപ തന്നെ. അതേസമയം പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ ചില ഫീച്ചറുകള്‍ ഫോഡ് ഇക്കോസ്‌പോര്‍ടില്‍ നല്‍കിയിട്ടുണ്ട്.

ട്രെന്‍ഡ്, ട്രെന്‍ഡ് പ്ലസ്, ടൈറ്റാനിയം വേരിയന്റുകളില്‍ പുതുതായി 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും റിയര്‍ പാര്‍ക്കിംഗ് ക്യാമറയും നല്‍കിയിരിക്കുന്നു. അതേസമയം ടോപ് വേരിയന്റായ ടൈറ്റാനിയം പ്ലസ്സില്‍ ഫോഡിന്റെ സിങ്ക്3, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം അതേപോലെ തുടരുന്നു. സുരക്ഷാ ഫീച്ചറുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരട്ട എയര്‍ബാഗുകള്‍ കൂടാതെ, എബിഎസ്, ഇബിഡി, പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കി. ആംബിയന്റ് ലൈറ്റിംഗ്, ഫോഡ് മൈ കീ എന്നിവ ടൈറ്റാനിയം പ്ലസ് ടോപ് വേരിയന്റില്‍ മാത്രമേ ലഭിക്കൂ.

ടോപ് വേരിയന്റില്‍ തുടര്‍ന്നും ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡിആര്‍എല്‍, 17 ഇഞ്ചിന്റെ വലിയ അലോയ് വീലുകള്‍, ക്രോം അലങ്കാരത്തോടുകൂടിയ ഗ്രില്ല്, റൂഫ് റെയിലുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, സ്‌പോയ്‌ലറുകള്‍ എന്നിവ കാണാം.

ഡീസല്‍ ടൈറ്റാനിയം മാന്വല്‍ വേരിയന്റിന്റെ വില വര്‍ധിപ്പിച്ചില്ല. 9.99 ലക്ഷം രൂപ തന്നെ

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 99 ബിഎച്ച്പി കരുത്തും 205 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഡ്രാഗണ്‍ സീരീസിലെ പുതിയ 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 123 ബിഎച്ച്പി കരുത്തും 150 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡീസല്‍ എന്‍ജിനില്‍ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേഡായി ലഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്റെ കൂടെ 5 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഓപ്ഷനുകള്‍.

Comments

comments

Categories: Auto