ആദ്യ സ്മാര്‍ട്ട്, ഹരിത ദേശീയപാത 29ന് തുറക്കും

ആദ്യ സ്മാര്‍ട്ട്, ഹരിത ദേശീയപാത 29ന് തുറക്കും

പരിസ്ഥിതി സൗഹാര്‍ദ്ദവും അതേസമയം അത്യാധുനിക സംവിധാനങ്ങളുമുള്ള ദേശീയപാത ഈ മാസം 29ന് തുറക്കുകയാണ്.135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ആറ് വരിയാണ്. മൂന്ന് വര്‍ഷത്തില്‍ താഴെ മാത്രം സമയമെടുത്താണ് ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഡല്‍ഹിയെ, നഗരങ്ങളായ ഗാസിയാബാദ്, ഫരീദാബാദ്, ഗ്രേറ്റര്‍ നോയ്ഡ, ബാഗ്‌പെട്ട്, സോണിപെട്ട് എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ഈ ഹൈവേ.

രാജ്യത്തെ ആദ്യ സ്മാര്‍ട്ട്, ഹരിത ദേശീയപാത ഈ മാസം 29ന് പ്രധാനമന്ത്രി പൊതുഗതാഗതത്തിനായി തുറുന്നുകൊടുക്കും. the Eastern Peripheral Expressway, National Expressway 3 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ദേശീയപാതയ്ക്ക് രണ്ട് വിഭാഗങ്ങളിലായി 135 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. 56 കി.മി. ദൈര്‍ഘ്യമുള്ള പല്‍വാല്‍-ഗാസിയാബാദ് സെക്ഷനാണ് ആദ്യത്തേത്. 49 കി.മി. ദൈര്‍ഘ്യമുള്ള ഗാസിയാബാദ്-സോണിപെട്ട് വിഭാഗമാണ് രണ്ടാമത്തേത്. ഹരിയാനയിലെ പല്‍വാലില്‍നിന്നും ആരംഭിക്കുന്ന ആറ് വരി പാത ഹരിയാനയിലെ തന്നെ കുണ്ടലിയിലാണ് അവസാനിക്കുന്നത്. 11,000 കോടി രൂപയാണു പാതയുടെ നിര്‍മാണത്തിനായി ചെലവഴിച്ചിരിക്കുന്നത്. ഈ പാത ഡല്‍ഹിയെ, നഗരങ്ങളായ ഗാസിയാബാദ്, ഫരീദാബാദ്, ഗ്രേറ്റര്‍ നോയ്ഡ, ബാഗ്‌പെട്ട്, സോണിപെട്ട് എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഈ പാത തുറന്നു കൊടുക്കുന്നതോടെ ഫരീദാബാദ്-ഗാസിയാബാദ് റൂട്ടില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഡല്‍ഹി നഗരം അനുഭവിക്കുന്ന അന്തരീക്ഷ മലിനീകരണത്തിനും പരിഹാരമാകുമെന്നു കരുതുന്നുണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദവും അതേസമയം അത്യാധുനിക സംവിധാനങ്ങളുമുള്ളതാണ് ഈ ദേശീയപാത.

സ്മാര്‍ട്ട് ആന്‍ഡ് ഇന്റലിജന്റ് ഹൈവേ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എച്ച്ടിഎംഎസ്), വീഡിയോ ഇന്‍സിഡെന്റ് ഡിറ്റക്ഷന്‍ സിസ്റ്റം(വിഐഡിഎസ്) തുടങ്ങിയ സാങ്കേതികവിദ്യകള്‍ കൊണ്ടു സജ്ജീകരിച്ചിട്ടുള്ള ഈ പാതയില്‍ അടിയന്തര സാഹചര്യങ്ങളില്‍ മുന്നറിയിപ്പുകളും, VMS സന്ദേശങ്ങളും യാത്രക്കാര്‍ക്കു നല്‍കും. ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ഒരു കേന്ദ്രീകൃത സെര്‍വര്‍ അഥവാ സെന്‍ട്രല്‍ സെര്‍വറും സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനമുപയോഗിച്ചായിരിക്കും സന്ദേശങ്ങള്‍ നല്‍കുക. പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കു നല്‍കുന്ന ഇലക്‌ട്രോണിക് ട്രാഫിക് മുന്നറിയിപ്പിനെയാണ് VMS (variable message sign) എന്നു പറയുന്നത്. ഇതിനു പുറമേ ക്ലോസ്ഡ് ടോളിംഗ് സംവിധാനവും ഈ പാതയിലുണ്ട്.

ടോള്‍ തുക പിരിക്കുമ്പോള്‍ സാധാരണയായി നീണ്ട നിര രൂപപ്പെടാറുണ്ട്. ഇത് ഒഴിവാക്കി, തടസമില്ലാത്ത യാത്ര പ്രദാനം ചെയ്യുന്നതിനായി പാതയില്‍ സ്ഥാപിച്ചിരിക്കുന്ന ടോള്‍ പ്ലാസകളിലെല്ലാം ഇലക്‌ട്രോണിക് ടോള്‍ കളക്ഷന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഒരു നിശ്ചിത കേന്ദ്രങ്ങളില്‍ വച്ചു മാത്രമേ പാതയിലേക്ക് പ്രവേശിക്കുവാനും പുറത്തേയ്ക്കു പോകാനും സാധിക്കൂ.

യാത്രക്കാര്‍ക്കു സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം ടോള്‍ പിരിവ് നല്‍കിയാല്‍ മതിയെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയായി പറയുന്നത്. സാധാരണയായി പാത മുഴുവനും സഞ്ചരിക്കുന്നതിനുള്ള തുകയാണു പല ടോളുകളിലും പിരിക്കുന്നത്. എന്നാല്‍ ഈ രീതിയില്‍നിന്നും വ്യത്യസ്തമായിരിക്കും ഇവിടെ. എങ്കിലും മറ്റ് ദേശീയപാതകളെ അപേക്ഷിച്ച് ഇവിടെ ടോള്‍ തുക 1.25 ഇരട്ടി കൂടുതലായിരിക്കുമെന്നാണ് ലഭ്യമായ വിവരം. ഈ പാതയിലുടനീളം സഞ്ചരിക്കണമെങ്കില്‍ ഒരു കാറിനു നല്‍കേണ്ടി വരുന്ന തുക 200 രൂപയായിരിക്കും. ട്രക്കുകള്‍ക്കും ബസുകള്‍ക്കും 650 രൂപ. ടോള്‍ തുക പിരിക്കുമ്പോള്‍ സാധാരണയായി നീണ്ട നിര രൂപപ്പെടാറുണ്ട്. ഇത് ഒഴിവാക്കി, തടസമില്ലാത്ത യാത്ര പ്രദാനം ചെയ്യുന്നതിനായി പാതയില്‍ സ്ഥാപിച്ചിരിക്കുന്ന ടോള്‍ പ്ലാസകളിലെല്ലാം ഇലക്‌ട്രോണിക് ടോള്‍ കളക്ഷന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഒരു നിശ്ചിത കേന്ദ്രങ്ങളില്‍ വച്ചു മാത്രമേ പാതയിലേക്ക് പ്രവേശിക്കുവാനും പുറത്തേയ്ക്കു പോകാനും സാധിക്കൂ. പാത പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുവാന്‍ പാതയ്ക്കിരുവശവും 2.5 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നാണു കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.

8 interchanges (പാതകള്‍ തമ്മില്‍ സന്ധിക്കുന്നതും, വേര്‍തിരിക്കുന്നതുമായ ഇടമാണ് ഇന്റര്‍ചെയ്ഞ്ചസ്), 4 മേല്‍പ്പാലങ്ങള്‍, 71 അണ്ടര്‍പാസുകള്‍, 6 റെയ്ല്‍ ഓവര്‍ബ്രിഡ്ജുകള്‍ എന്നിവയുണ്ട്. രണ്ട് പാലങ്ങള്‍ കടന്നുപോകുന്നതു യമുന, ഹിന്റണ്‍ നദികള്‍ക്കു കുറുകെയാണ്. പ്രശസ്തമായ സ്മാരകങ്ങളുടെ മൂന്ന് ഡസന്‍ പകര്‍പ്പുകളും പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. പിന്നിട്ട ദൂരം സൂചിപ്പിക്കുവാന്‍ ഓരോ 100 മീറ്ററുകളിലും റെട്രോ റിഫ്‌ളെക്റ്റീവ് ടേപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

മീഡിയനുകളില്‍ ബോഗന്‍വില്ല തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവ ഓരോ കിലോമീറ്ററുകളും പിന്നിടുമ്പോള്‍ ഓരോ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ വിരിയിക്കുന്ന ചെടികളാണ്. കൂടാതെ സോളാര്‍ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ പാനലുകളായിരിക്കും രാത്രിയില്‍ പ്രകാശം പരത്തുന്നതിനുള്ള ഊര്‍ജ്ജം ലഭ്യമാക്കുന്നത്. പാതയെ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുന്നതിനായി, ഓരോ 500 മീറ്ററിലും മഴവെള്ള സംഭരണത്തിനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. പാതയില്‍ നട്ടുപരിപാലിക്കുന്ന ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കുമുള്ള വെള്ളവും ഈ സംഭരണിയില്‍നിന്നും കണ്ടെത്തും. പാതയുടെ മറ്റൊരു പ്രത്യേകതയെന്നു പറയാവുന്നത്, ഒാരോ 2.5 കിലോമീറ്റര്‍ പിന്നിടുമ്പോഴും ടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നതാണ്. ദേശീയപാതയിലൂടെയുള്ള യാത്ര ദീര്‍ഘദൂര യാത്രയായിരിക്കും. അതു കൊണ്ടു തന്നെ പലപ്പോഴും യാത്ര വിരസമാകുമെന്നതും ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ വിരസതയകറ്റാന്‍ പാതയിലുടനീളം 28 വര്‍ണാഭമായ നീരുറവകള്‍ (colourful fountains) സജ്ജീകരിച്ചിട്ടുണ്ട്. ഇവ കൂടുതലും പ്രധാനപ്പെട്ട പാലങ്ങള്‍ക്കും സമീപവും, interchanges-ലുമാണു സജ്ജീകരിച്ചിരിക്കുന്നത്.

പാതയില്‍ 8 interchanges (പാതകള്‍ തമ്മില്‍ സന്ധിക്കുന്നതും, വേര്‍തിരിക്കുന്നതുമായ ഇടമാണ് interchanges) , 4 മേല്‍പ്പാലങ്ങള്‍, 71 അണ്ടര്‍പാസുകള്‍, 6 റെയ്ല്‍ ഓവര്‍ബ്രിഡ്ജുകള്‍ എന്നിവയുണ്ട്. രണ്ട് പാലങ്ങള്‍ കടന്നുപോകുന്നതു യമുന, ഹിന്റണ്‍ നദികള്‍ക്കു കുറുകെയാണ്. പ്രശസ്തമായ സ്മാരകങ്ങളുടെ മൂന്ന് ഡസന്‍ പകര്‍പ്പുകളും പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. പിന്നിട്ട ദൂരം സൂചിപ്പിക്കുവാന്‍ ഓരോ 100 മീറ്ററുകളിലും റെട്രോ റിഫ്‌ളെക്റ്റീവ് ടേപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഹൈവേ നെസ്റ്റ്‌സ് (Highway Nests) എന്ന പേരില്‍ എട്ട് കിയോസ്‌ക്കുകള്‍ പാതയില്‍ ഉടന്‍ സ്ഥാപിക്കുമെന്നു ദേശീയപാത അതോറിറ്റി ചീഫ് ജനറല്‍ മാനേജര്‍ ബി എസ് സിംഗ്ല അറിയിച്ചു. കുടിവെള്ളം, ചായ, കാപ്പി, പാക്കേജ്ഡ് ഫുഡ് തുടങ്ങിയവ ഈ കിയോസ്‌ക്കുകളിലൂടെ ലഭ്യമാക്കുവാനാണു തീരുമാനിച്ചിരിക്കുന്നത്. 2015 സെപ്റ്റംബറിലാണ് ദേശീയപാതയുടെ നിര്‍മാണം ആരംഭിച്ചത്. റെക്കോഡ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുവാനും സാധിച്ചത് ദേശീയപാത അതോറിറ്റിയുടെ നേട്ടമായി വിലയിരുത്തപ്പെടുന്നുമുണ്ട്.

Comments

comments

Categories: FK Special, Slider