ഈജിപ്റ്റിലെ ദേശീയ വിമാനകമ്പനിയുമായി ഇത്തിഹാദ് കോഡ്‌ഷെയര്‍ കരാറില്‍ ഒപ്പുവെച്ചു

ഈജിപ്റ്റിലെ ദേശീയ വിമാനകമ്പനിയുമായി ഇത്തിഹാദ് കോഡ്‌ഷെയര്‍ കരാറില്‍ ഒപ്പുവെച്ചു

പുതിയ എഗ്രിമെന്റ് അനുസരിച്ചുള്ള വില്‍പ്പന മേയ് രണ്ടിന് തുടങ്ങും

ദുബായ്: യുഎഇയുടെ ദേശീയ എയര്‍ലൈനായ ഇത്തിഹാദ് എയര്‍വേസും ഈജിപ്ഷ്യന്‍ ദേശീയ വിമാന കമ്പനിയായ ഈജിപ്റ്റ് എയറും തമ്മില്‍ കോഡ്‌ഷെയര്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. പുതിയ പദ്ധതി അനുസരിച്ചുള്ള സെയ്ല്‍സ് മേയ് രണ്ട് മുതല്‍ തുടങ്ങുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

കോഡ്‌ഷെയര്‍ എഗ്രിമെന്റിന്റെ ആദ്യ ഘട്ടം 2017 മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു. ഇത്തിഹാദിന്റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡെസ്റ്റിനേഷനുകളിലേക്കെത്താന്‍ കോഡ്‌ഷെയര്‍ എഗ്രിമെന്റ് സഹായിക്കുമെന്ന് ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ എഗ്രിമെന്റ് പ്രകാരം ഇത്തിഹാദ് എയര്‍വേസിന് ഇവൈ എന്ന കോഡ് ചാഡ്, നയ്‌റോബി, സുഡാനിലെ ഖാര്‍തൗം, ഉഗാണ്ടയിലെ എന്റെബ്ബെ, സൗത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗ് തുടങ്ങി ആഫ്രിക്കയിലെ നിരവധി ഡെസ്റ്റിനേഷനുകളിലേക്കുള്ള ഈജിപ്റ്റ് എയര്‍ ഫ്‌ളൈറ്റുകളില്‍ ഉപയോഗപ്പെടുത്താം.

സമാനമായി ഈജിപ്റ്റ് എയറിന്റെ എംഎസ് കോഡ് ഇത്തിഹാദ് എയര്‍വേസിന്റെ സിയോള്‍, ബ്രിസ്‌ബേന്‍, മെല്‍ബണ്‍, സിഡ്‌നി തുടങ്ങി നിരവധി ഡെസ്റ്റിനേഷനുകളിലേക്കുള്ള വിമാനങ്ങളില്‍ ഉപയോഗപ്പെടുത്താം.

Comments

comments

Categories: Arabia