വിദേശയാത്രയ്ക്ക് സല്‍മാന്‍ ഖാന് കോടതിയുടെ അനുമതി

വിദേശയാത്രയ്ക്ക് സല്‍മാന്‍ ഖാന് കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷാ കാലാവധി തുടരവെ വിദേശത്തേക്ക് പോകാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് കോടതിയുടെ അനുമതി. ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് താരത്തിന് അനുമതി നല്‍കിയത്. കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു സല്‍മാന്‍ ഖാന്‍. രാജ്യം വിടരുത്, അടുത്ത മാസം 7നു കോടതിയില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് സല്‍മാന് ജാമ്യം അനുവദിച്ചിരുന്നത്.

മെയ് 25 മുതല്‍ ജൂലൈ 10 വരെ കാനഡ, നേപ്പാള്‍, യുഎസ്എ എന്നിവിടങ്ങളില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സല്‍മാന്‍ കോടതിയെ സമീപിച്ചത്. 1998 ഒക്ടോബറില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസില്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവിന് വിധിക്കുകയായിരുന്നു. 50,000 രൂപയുടെ ബോണ്ടിലും 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലുമായിരുന്നു ജാമ്യം അനുവദിച്ചത്.

Comments

comments

Categories: Movies